മസ്തകത്തിൽ പരിക്കേറ്റ ആന ചാലക്കുടിപ്പുഴയുടെ തീരത്ത്; ദൗത്യ സംഘത്തിന് ഇന്ന് നിർണായക ദിനം
തൃശൂർ: അതിരപ്പിള്ളി വനത്തിനുള്ളിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തി. ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആനക്കൊപ്പം മറ്റ് ആനകളും കൂടി സംഘം ചേർന്നിട്ടുണ്ട്. ഇന്നലെ ഉൾവനത്തിൽ പരിശോധന നടത്തിയിട്ടും പരിക്കേറ്റ ആനയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാട്ടാനയെ മയക്ക് വെടി വെച്ച് പിടികൂടി ചികിത്സ നൽകുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിന് ഇന്ന് നിർണായക ദിനമാണ്.
കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി 14ാം ബ്ലോക്കിൽ തന്നെയാണ് ആന തിരിടച്ചെത്തിയത്. 14ാം ബ്ലോക്കിൽ ചാലക്കുടി പുഴ മുറിച്ച് കടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലാണ് ആന ഇപ്പോൾ ഉള്ളത്. കാട്ടാനക്കൂട്ടത്തോടൊപ്പമാണ് പരിക്കേറ്റ ആന. കാട്ടാനക്കൂട്ടത്തിൽ നാല് ആനകൾ ഉള്ളതായാണ് റിപ്പോർട്ട്. ഇല്ലിക്കാടിന്റെ അപ്പുറം പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടമാണ്. റബ്ബർ തോട്ടം കഴിഞ്ഞാൽ വനമാണ്. ഈ വനത്തിലേക്ക് പരിക്കേറ്റ ആന പ്രവേശിക്കുന്നതിന് മുൻപ് മയക്ക് വെടിവെച്ച് ചികിത്സ നൽകാനായിരിക്കും ദൗത്യ സംഘത്തിന്റെ നീക്കം.

PC: Screengab
കഴിഞ്ഞ ദിവസം കാട് കയറിയ ആന പുഴയിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ദൗത്യ സംഘം ഉറ്റുനോക്കിയിരുന്നത്. ഇപ്പോൾ ആന തിരിച്ചെത്തിയത് കൊണ്ട് ഉചിതമായ സമയത്ത് ആനയെ മയക്ക് വെടി വെച്ച് പിടികൂടി ചികിത്സ നൽകുന്ന നിർണായക ഘട്ടത്തിലേക്ക് ദൗത്യ സംഘം ഇന്ന് കടന്നേക്കും. 15 മുതലാണ് പരിക്കേറ്റ ആനയെ തോട്ടത്തിൽ കണ്ടുതുടങ്ങിയത്. തുടർന്ന വനംവകുപ്പ് ആനയെ നിരീക്ഷിച്ച് വരികയാണ്.
കഴിഞ്ഞ ദിവസം ആന വെള്ളച്ചിന് സമീപത്ത് നിന്നതിനാൽ മയക്ക് വെടി വെയ്ക്കുന്നതിന് കഴിഞ്ഞില്ല. ആനയെ കരയ്ക്ക് കയറ്റിയ ശേഷം മയക്ക് വെടി വെയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പുഴയിൽ ആന കരയ്ക്ക് കയറാതെ നിന്നു. പത്തരയോടെ പടക്കം പൊട്ടിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു. തുരുത്തിൽ നിന്ന് പ്ലാന്റേഷൻ തോട്ടത്തിലേക്ക് കയറി ആന എസ്റ്റേറ്റ് റോഡ‍് മുറിച്ച് കടന്ന് പിന്നീട് കാട് കയറുകയായിരുന്നു.












Click it and Unblock the Notifications