കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് സൗരോർജ വേലിയും മറികടന്ന് കാട്ടാനകളുടെ ആക്രമണം

  • By Desk
Google Oneindia Malayalam News

പാലക്കാട് : മരം സൗരോർജവേലിക്കുമേലെ മറിച്ചിട്ട് ഷോക്ക് ഭൂമിയിലേക്ക് ഊറ്റിക്കളഞ്ഞ് കൃഷിയിടങ്ങളി‍ൽ കാട്ടാനകളുടെ ആക്രണം. ധോണിയിലും പരിസരത്തുമാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. അരിമണി തോട്ടുപാലത്തിനു സമീപം ബേബി ഇളന്തോട്ടത്തിന്റെ കൃഷിയിടമാണ് നശിപ്പിക്കപ്പെട്ടത്.

പാലക്കാട് ബിജെപി ഭരണം അവസാനിപ്പിക്കാൻ ലീഗ്; ബിജെപിക്കതിരെ നിലകൊള്ളാൻ ആർക്കൊപ്പവും സഖ്യംപാലക്കാട് ബിജെപി ഭരണം അവസാനിപ്പിക്കാൻ ലീഗ്; ബിജെപിക്കതിരെ നിലകൊള്ളാൻ ആർക്കൊപ്പവും സഖ്യം

ഇവിടെ മുള്ളവുവേലികൾക്കു നടുവിലാണ് സൗരോർജവേലി സ്ഥാപിച്ചിരുന്നത്. മുള്ളുവേലി സമീപത്തെ തൂൺ പിഴതെടുത്തു നശിപ്പിച്ച ആന മരക്കൊമ്പുപൊട്ടിച്ചുവീഴ്ത്തിയാണ് സൗരോർജ വേലിയുടെ ഷോക്ക് കളഞ്ഞത്. തുടർന്നു കൃഷിയിടത്തിലേക്കിറങ്ങി അഞ്ചുവർഷത്തോളം പ്രായമായ പതിനഞ്ചോളം തെങ്ങുകൾ നശിപ്പിച്ചു. ഒരു രാത്രി മുഴുവൻ നീണ്ട പരാക്രമത്തിനൊടുവിലാണ് ആന മടങ്ങിയത്.

elephant

പരിസര പ്രദേശത്തെ മുളയും നശിപ്പിച്ചു. സൗരോർജവേലി വരെ തകർത്തുള്ള കാട്ടാനകളുടെ ആക്രമണത്തിൽ നാട്ടുകാരും നിസഹായരാകുകയാണ്. വനംവകുപ്പ് സ്ഥലത്ത് എത്തുന്നുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. വേനൽരൂക്ഷമാകുന്നതോടെ ആനശല്യം ഇനിയും വർധിക്കുമെന്ന ഭയത്തിലാണ് പരിസരവാസികൾ.

‍ജില്ലയിൽ ഓരോ വർഷം കഴിയുന്തോറും ആനകളുടെ ശല്യം കൂടുകയാണ്. ആനകൾ നാട്ടിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഹെക്ടർ കണക്കിനു കൃഷിയാണ് ഇത്തവണ ആനകൾ നശിപ്പിച്ചത്. വാഴയും നെല്ലുമെല്ലാം ഉൽപ്പാദിപ്പിക്കുന്ന കർഷകർ ആനകളെ പേടിച്ച് കൃഷി ഉപേക്ഷിക്കുകയാണ്. സംസ്ഥാന നെല്ലറയായ പാലക്കാട് ആനപേടിമൂലം നെൽകൃഷി ഉപേക്ഷിക്കുകയാണ്. എത്രയും പെട്ടന്ന് ആനശല്യത്തിന് പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇനിയും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

പാലക്കാട് ക്ഷേമ പെൻഷൻ അപേക്ഷകൾക്ക് അപ്രഖ്യാപിത വിലക്ക്പാലക്കാട് ക്ഷേമ പെൻഷൻ അപേക്ഷകൾക്ക് അപ്രഖ്യാപിത വിലക്ക്

English summary
wild elephants attack in palakad, solar fencing is not appropriate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X