കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ സുരേഷ് ഗോപി പ്രസിഡന്റ് ആവുമോ? പ്രചരണത്തിന് പിന്നിലെ കാരണം എന്ത്; കെ സുരേന്ദ്രന്‍ പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയായ ശേഷം വി മുരളധീരന്‍ കേരളത്തിലെ സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത്രയും പക്വതയുള്ള ഒരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. ആരെയെങ്കിലും പദവിയില്‍ നിയമിക്കണം എന്ന തരത്തിലുള്ള ഒരു സമീപനം വി മുരളീധരന്റ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോള്‍ പാര്‍ട്ടിയുടെ എല്ലാ കാര്യവും അദ്ദേഹം നോക്കി നടത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം കുമ്മനം രാജശേഖരന്‍ പ്രസിഡന്റായി.

ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്

എന്നാല്‍ പിന്നീട് ഒരു കാര്യത്തിലും കുമ്മനം രാജശേഖരന്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വി മുരളീധരന്‍ ഇടപെട്ടിട്ടില്ല. അത് കഴിഞ്ഞ് കുമ്മനം മാറി ശ്രീധരന്‍പിള്ള വന്നു. അപ്പോള്‍ കുമ്മനവും മുന്‍ പ്രസിഡന്റ് എന്ന രീതിയില്‍ ഒരു ഇടപെടലും നടത്തിയില്ല. ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി പോയതിന് ശേഷമാണ് ഞാന്‍ വരുന്നത്. ഈ പറയുന്നു മുന്‍ പ്രസിഡന്റുമാര്‍ ആരും തന്നെ നിലവിലുള്ള പ്രസിഡന്റിന് മൂക്ക് കയര്‍ ഇടാനോ അദ്ദേഹത്തിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാനോ ശ്രമിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. കൗമുദി ടിവിക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി കേന്ദ്ര നേതൃത്വവുമായി

ബി ജെ പി കേന്ദ്ര നേതൃത്വവുമായി എല്ലാ വിധ ചര്‍ച്ചകളും കഴിഞ്ഞിട്ടാണ് സംസ്ഥാനത്തെ പുനഃസംഘടന ആയാലും ജില്ലാ തലത്തിലെ പ്രസിഡന്റുമാരെ മാറ്റുന്നതും. എന്നാല്‍ മറ്റൊരു തരത്തിലുള്ള പ്രചരണം ചിലര്‍ അഴിച്ച് വിടുകയാണ്. പാര്‍ട്ടിക്ക് ഉള്ളില്‍ പൂര്‍ണ്ണമായും വിഭാഗീയത ഇല്ലെന്ന് പറയുകയല്ല. ചുരുക്കം ചില ആളുകള്‍ എല്ലാത്തിനെയും നെഗറ്റീവായിട്ട് കാണുകയാണെന്നും അദ്ദേഹം പറയുന്നു.

പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

കേരളത്തില്‍ 25 ലക്ഷത്തോളം ആളുകള്‍ ഉള്ള പാര്‍ട്ടി

കേരളത്തില്‍ 25 ലക്ഷത്തോളം ആളുകള്‍ ഉള്ള പാര്‍ട്ടിയാണ് ബിജെപി. അതില്‍ ഒരു അഞ്ചോ പത്തോ ആളുകള്‍ പാര്‍ട്ടിയില്‍ വലിയ വിഭാഗീയതാണ്, അവിടെ വന്‍ പ്രശ്നങ്ങള്‍ നടക്കുന്നു എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കി അയച്ച് കൊടുക്കും. പാര്‍ട്ടി പിളരാന്‍ പോകുന്നു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. മാനസികമായി വൈകൃതമുള്ള ചില ആളുകള്‍ ഇത് ചെയ്യുന്നത്.

ബിജെപി നേതാക്കന്‍മാരില്‍ ഉള്ള ആരുമല്ല ഇതെല്ലാം ചെയ്യുന്നത്

ബിജെപി നേതാക്കന്‍മാരില്‍ ഉള്ള ആരുമല്ല ഇതെല്ലാം ചെയ്യുന്നത്. അവര്‍ പ്രാഥമിക അംഗങ്ങള്‍ പോലും ആയിരിക്കില്ല. എന്നാല്‍ ഞങ്ങളാണ് ഇതെല്ലാം നയിക്കുന്നതെന്ന് അവര്‍ നടിക്കുകയാണ്. ഞാന‍് വന്നപ്പോള്‍ മാത്രമല്ല, നേരത്തെ മുതല്‍ തന്നെ ഈ രീതിയുണ്ട്. പ്രസിഡന്റ് ആവുന്നത് വരെ അയാള്‍ എല്ലാവര്‍ക്കും നല്ല ആള്‍ ആയിരിക്കും. എന്നാല്‍ പ്രസിഡന്റ് ആയി കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ അടിച്ച് താഴ്ത്താന്‍ ശ്രമിക്കും. കുമ്മനം വരുന്നതിന് മുമ്പ് പലരും അദ്ദേഹത്തെ വാനോളം പുകഴത്തി. എന്നാല്‍ അദ്ദേഹം ചുമതലയേറ്റെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും തുടങ്ങിയെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

Recommended Video

cmsvideo
Vava suresh on Uthra case verdict
കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം

സംസ്ഥാനത്ത് നടക്കുന്നത് കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം. എല്ലാ കാര്യങ്ങളും സുതാര്യമാണ്. മാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയത്. പ്രസിഡന്റ് പദവിയിലേക്ക് സുരേഷ് ഗോപി വരുന്നു എന്നായിരുന്നു പ്രചരണം. അതിനെ തള്ളി അദ്ദേഹം തന്നെ രംഗത്ത് വന്നു. ഔദ്യോഗിക സംവിധാനത്തെ തകര്‍ക്കാന‍് ആസൂത്രിതമായ ശ്രമം തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ആരംഭിച്ചിരുന്നു. ഇതിനെല്ലാം കൃത്യമായ അജണ്ടയുണ്ട്.

സുരേഷ് ഗോപി പ്രസിഡന്റാവുന്നു എന്നായിരുന്നു പ്രധാന പ്രചരണം

സുരേഷ് ഗോപി പ്രസിഡന്റാവുന്നു എന്നായിരുന്നു പ്രധാന പ്രചരണം. നാളികേര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുക എന്ന ക്യാമ്പയിന്‍ സുരേഷ് ഗോപി ഏറ്റെടുത്തു. പാര്‍ട്ടി അതിന് എല്ലാ വിധ പിന്തുണയും നല്‍കി. ആ സമയത്ത് എല്ലാ ജില്ലകളിലും സുരേഷ് ഗോപി യാത്ര ചെയ്യുന്നുണ്ട്. അപ്പോഴാണ് സുരേഷ് ഗോപി കേരളം മുഴുവന്‍ സഞ്ചരിക്കുന്നു. അദ്ദേഹം പ്രസിഡന്റാവും എന്ന പ്രചരണം വരുന്നത്. സുരേഷ് ഗോപി എന്ന മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു എംപി നടത്തിയ ഏറ്റവും സദുദ്ദേശപരമായ ഒരു കാര്യത്തെപോലെ പാര്‍ട്ടിക്കെതിരായി പടയൊരുക്കമായി മാധ്യമങ്ങളില്‍ വന്നു. അതിനിപ്പോള്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.

English summary
Will actor Suresh Gopi become president? What is the reason behind the campaign; Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X