കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദന്‍ സ്ഥാനാർത്ഥിയാവുമോ? മോഹന്‍ലാല്‍ എന്ത് തീരുമാനിക്കും, താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബി ജെ പി. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളില്‍ നിന്നായി അറുപതോളം സീറ്റുകളാണ് സ്വപ്നം കാണുന്നത്.

പാർട്ടി നേതാക്കള്‍ക്കൊപ്പം ജനപ്രിയ സ്ഥാനാർത്ഥികളെ കൂടി രംഗത്തിറക്കിയാല്‍ മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. സിനിമ, കായിക രംഗങ്ങളിലെ സൂപ്പർ താരങ്ങളെയും സാഹിത്യ, കലാ രംഗങ്ങളിലെ പ്രമുഖരെയുമാണ് ബി ജെ പി ഉന്നമിടുന്നത്.

ഹൈദരാബാദില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവിൽ

ഹൈദരാബാദില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവിൽ ദക്ഷിണേന്ത്യയിൽ സംഘ്‌പരിവാറിന് പുറത്തെ വോട്ടുകള്‍ കൂടി സമാഹരിക്കാനുള്ള നിർദേശമുയർന്നിരുന്നു. കേരളത്തില്‍ ആറ് മണ്ഡലങ്ങളിലാണ് ബി ജെ പി പ്രധാനമായും വിജയ സാധ്യത കാണുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ, മാവേലിക്കര എന്നിവയാണ് ആ ആറ് മണ്ഡലങ്ങള്‍.

ദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമിദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമി

മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍

മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ കൊല്ലം, കാസർകോട്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ആകെയുള്ള 20 മണ്ഡലങ്ങളില്‍ പകുതിയില്‍ പാർട്ടി സ്ഥാനാർത്ഥികള്‍ മറുപകുതിയില്‍ പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് ജനപ്രീതിയുള്ള സ്ഥാനാർഥികളേയും നിർത്താനാണ് ബി ജെ പി നീക്കമെന്നാണ് പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ബിഗ് ബോസിന് മുമ്പായിരുന്നെങ്കില്‍ അവർ എന്നെ വിളിക്കില്ല: വലിയ നേട്ടത്തെക്കുറിച്ച് കുട്ടി അഖില്‍ബിഗ് ബോസിന് മുമ്പായിരുന്നെങ്കില്‍ അവർ എന്നെ വിളിക്കില്ല: വലിയ നേട്ടത്തെക്കുറിച്ച് കുട്ടി അഖില്‍

സ്ഥാനാർത്ഥി ചർച്ചകളുമായി ചില സൂപ്പർതാരങ്ങളെയും

സ്ഥാനാർത്ഥി ചർച്ചകളുമായി ചില സൂപ്പർതാരങ്ങളെയും കായികതാരങ്ങളെയും ബി ജെ പി ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്. മത്സരിക്കുന്ന കാര്യത്തില്‍ ഒക്ടോബറോടെ തീരുമാനമറിയിക്കാനാണ് അവരോട് അഭ്യർഥിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിച്ചേക്കും.

Vastu tips for kitchen: പൈപ്പിനടുത്ത് ഗ്യാസ് സ്റ്റൗവ് വെച്ചാല്‍ വീട്ടില്‍ വഴക്ക്; അടുക്കളയിലാണ് കാര്യമെന്ന് വാസ്തു

എന്ത് വിലകൊടുത്തും ഇത്തവണ തിരുവനന്തപുരം

എന്ത് വിലകൊടുത്തും ഇത്തവണ തിരുവനന്തപുരം പിടിക്കണമെന്നുറപ്പിച്ചാണ് ബി ജെ പിയുടെ നീക്കം. 2019 ലെ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർത്ഥി. ശക്തമായ പ്രചരണം നടത്തിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ ഒരു ലക്ഷത്തോളം വോട്ടിന് ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു കുമ്മനം.

കഴിഞ്ഞ തവണ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള

ഇത്തവണയും തിരുവനന്തപുരത്ത് സാധ്യത കുമ്മനം രാജശേഖരനാണ്. രാജീവ് ചന്ദ്രശേഖറിനെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിപ്പിച്ചാല്‍ അദ്ദേഹത്തിനും സാധ്യത കൂടുതലാണ്. സൂപ്പർ താരമെന്ന ചർച്ചകള്‍ ഉയരുമ്പോള്‍ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹമാണ് ശക്തമാവുന്നത്. കഴിഞ്ഞ തവണ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള ശ്രമം ബി ജെ പി നടത്തിയിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഇത്തവണയും സ്വാഭാവികമായും അത്തരം ചർച്ചകള്‍ ഉയർന്ന് വരാമെങ്കിലും മോഹന്‍ലാല്‍ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

റ്റൊരു താരം ഉണ്ണി മുകുന്ദനാണ്

പ്രത്യക്ഷമായ ബി ജെ പി നിലപാട് പ്രഖ്യാപിച്ച മറ്റൊരു താരം ഉണ്ണി മുകുന്ദനാണ്. അദ്ദേഹത്തേയും സ്ഥാനാർത്ഥിയാവാന്‍ ബി ജെ പി സമീപിക്കാന്‍ സാധ്യതയുണ്ട്. ബി ജെ പിക്കാരനാണെന്ന് പരസ്യമായി വ്യക്തമാക്കിയ അദ്ദേഹം ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി എത്തിയാല്‍ അത്ഭുതപ്പെടാനില്ല.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉറപ്പിക്കാന്‍ കഴിയാവുന്ന

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉറപ്പിക്കാന്‍ കഴിയാവുന്ന മറ്റൊരു പേര് സൂപ്പർ താരം സുരേഷ് ഗോപിയുടേതാണ്. നേരത്തെ രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തെ വീണ്ടും തൃശൂരില്‍ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. അടുത്ത മാസങ്ങളിലായി നടക്കാന്‍ പോവുന്ന മന്ത്രിസഭാ പുനഃസംഘടനയിലൂടെ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. അതേസമയം തമിഴ്നാട്ടില്‍ നിന്നും ഖുഷ്ബുവും ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും.

English summary
Will Actor Unni Mukundan Became BJP Candidate, What Will Be Mohanlal's Decision; BJP Aims Celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X