അഹാന സിപിഎമ്മിൽ ചേരുമോ? പിണറായിക്കൊപ്പം സെൽഫിയും വിരുന്നു, കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ
നടൻ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാര്യ സിന്ധുവിനും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും വലിയ ആരാധകർ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇവരുടെ വീഡിയോകൾക്കെല്ലാം വലിയ റീച്ച് ലഭിക്കാറുണ്ട്.
കൃഷ്ണകുമാർ ബിജെപിയിൽ ചേർന്ന് സജീവമായി പ്രവർത്തിക്കുകയാണ്. ഇത്തവണ വട്ടിയൂർക്കാവിൽ മത്സരിക്കാനുളള താൽപര്യം കൃഷ്ണകുമാർ നേരത്തെ തന്നെ പരസ്യമാക്കിക്കഴിഞ്ഞു. എന്നാൽ മക്കളാരും തങ്ങളുടെ രാഷ്ട്രീയ ചായ്വ് എങ്ങോട്ടാണ് എന്ന് പരസ്യമാക്കിയിട്ടില്ല. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ മത്സരിച്ചപ്പോൾ ഭാര്യയും മക്കളും പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
അടുത്തിടെ നടി കൂടിയായ മൂത്ത മകൾ അഹാന കൃഷ്ണ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കുവെച്ച സെൽഫി വൈറലായിരുന്നു. ഒരു വിമാനയാത്രയ്ക്കിടെയാണ് അഹാന മുഖ്യമന്ത്രിയെ കണ്ടുമുട്ടിയത്. ആർക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം എന്ന് സെൽഫിക്കൊപ്പം അഹാന കുറിക്കുകയും ചെയ്തു. മാത്രമല്ല മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിലും അഹാനയ്ക്ക് ക്ഷണം ഉണ്ടായിരുന്നു. അമ്മ സിന്ധുവിനൊപ്പമാണ് അഹാന വിരുന്നിൽ പങ്കെടുത്തത്. അഹാന സിപിഎമ്മിനൊപ്പം ചേരുമോ എന്നുളള ചോദ്യത്തിന് അച്ഛൻ കൃഷ്ണകുമാർ നൽകിയ മറുപടി ഇങ്ങനെയാണ്. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.

കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ: '' മുഖ്യമന്ത്രി ക്ഷണിക്കുമ്പോള്‍ ഇവിടുത്തെ ഒരു പൗരന്‍ എന്ന നിലയ്ക്ക് ആര്‍ക്ക് വേണമെങ്കിലും പോകും. അതില്‍ രാഷ്ട്രീയമില്ല. മക്കളുടെ കാര്യങ്ങളില്‍ താന്‍ വലുതായി ഇടപെടാറില്ല. അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ എന്നാല്‍ കഴിയുന്നത് ചെയ്ത് കൊടുക്കും. ഇന്ന് അവരൊക്കെ വളര്‍ന്നു. അഹാനയ്ക്ക് 30 വയസ്സുണ്ട് ഇന്ന്. 18 വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് തന്നെ തീരുമാനമെടുക്കാനുളള ബോധമുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നല്ല ബോധമുണ്ട്.
അതുകൊണ്ട് താന്‍ ഇന്ന് പല കാര്യങ്ങളും അവരോടാണ് ചോദിക്കുന്നത്. അവരില്‍ നിന്നാണ് പുതിയ അറിവുകള്‍ കിട്ടുന്നത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍, ജെന്‍സിക്കാരെ വലിയ ഇഷ്ടമാണ്. അവര്‍ അധികം സംസാരിക്കാറില്ല. എപ്പോഴും ഫോണിലും മറ്റ് കാര്യങ്ങളിലുമാണ്. ഇതിനകത്ത് കൂടി ലോകത്തെ എല്ലാ കാര്യങ്ങളും അവര്‍ അറിയുന്നുണ്ട്. ചിലര്‍ അവരെ കളിയാക്കാന്‍ മന്ത്രിമാരുടെ പേരൊക്കെ ചോദിച്ച് അറിയില്ലെന്ന് പറയുന്ന വീഡിയോകളൊക്കെ ഇടും. അവര്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാം''.












Click it and Unblock the Notifications