കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് എയിംസ് തരും: ഹര്‍ഷവര്‍ദ്ധന്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിന് എയിംസ് അനുവാദിക്കാതിരുന്നതില്‍ ഇനി ആരും ദു:ഖിക്കണ്ട്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുന്നു. പക്ഷേ കുറച്ച് നാള്‍കൂടി കാത്തിരിക്കണം എന്ന് മാത്രം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് എയിംസ് അനുവദിക്കും എന്നാണ് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞത്. ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായും ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

Hars Vardhan

എയിംസും ഐഐടിയും ആയിരുന്നു ഇത്തവണത്തെ ബജറ്റില്‍ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. ഐഐടി അനുവദിക്കാന്‍ ദയ കാണിച്ച കേന്ദ്രം പക്ഷേ ഐഐഎം അനുവദിച്ചില്ല. ബജറ്റ് അവതരണത്തിനിടെ തന്നെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എയിംസിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നിലപാടായിരിക്കും ഉണ്ടാവുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ നേരത്തെ അറിയിച്ചിരുന്നതായിരുന്നു. പശ്ചിമ ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളില്‍ എയിംസ് തുടങ്ങാനാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാന്‍ ഘട്ടംഘട്ടമായി നടപടിയെടുക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നു.

ഹര്‍ഷ വര്‍ദ്ധന്റെ വാക്ക് വിശ്വസിക്കുകയാണെങ്കില്‍ മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നമുക്ക് എയിംസ് പ്രതീക്ഷിക്കാം. ഐഐടിക്ക് വേണ്ടി പത്ത് വര്‍ഷമാണല്ലോ നമ്മള്‍ കാത്തിരുന്നത്.

English summary
Will allot AIIMS for Kerala: Harsh Vardhan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X