നടിയെ ആക്രമിച്ച കേസില്‍ നിന്നും പള്‍സര്‍ സുനി ഊരും..!! സുനിക്ക് വേണ്ടി ആളൂര്‍..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ പിടിയിലായ പ്രതികളെ കൂടാതെ പിന്നണിയില്‍ കൂടി ചിലരുണ്ടെന്ന് സംശയിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് കേസിലെ തുടരന്വേഷണം.

സുനിയുമായി അടുപ്പമുണ്ടെന്ന ദിലീപിന്റെ ആരോപണം...!! ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പ്രതികരണം..!!

കള്ളവോട്ട് തെളിയിക്കാന്‍ സുരേന്ദ്രന്‍ കോടതി കയറിയത് കള്ളനോട്ട് ചിലവാക്കിയോ ?? ഞെട്ടിക്കുന്ന ആരോപണം !

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കുപ്രസിദ്ധ വക്കീല്‍ ബിഎ ആളൂര്‍ ഹാജരാകുമെന്ന് സൂചന. നാളെ ആലുവ കോടതിയില്‍ സുനിക്ക് വേണ്ടി ആളൂര്‍ ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഹാജരാവണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വരുന്നതെന്ന് ആളൂര്‍ വ്യക്തമാക്കുന്നു.

ആളുരുണ്ടേൽ എന്തുമാകാം

ആളുരുണ്ടേൽ എന്തുമാകാം

കുപ്രസിദ്ധമായ കേസുകളില്‍ പ്രതികളുടെ വക്കാലത്തെടുത്ത് മാധ്യമശ്രദ്ധ നേടിയ വ്യക്തിയാണ് ബിഎ ആളൂര്‍ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍. സൗമ്യക്കേസ് പ്രിത ഗോവിന്ദച്ചാമിക്ക് വേണ്ടിയും ബണ്ടിചോറിന് വേണ്ടിയും ആളൂരാണ് ഹാജരായത്.

ലക്ഷങ്ങളെറിയണം

ലക്ഷങ്ങളെറിയണം

ലക്ഷങ്ങള്‍ വക്കീല്‍ഫീസ് വാങ്ങുന്ന ആളാണ് ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി പന്‍വേലിലെ ഭിക്ഷാടന മാഫിയയാണ് പണമെറിഞ്ഞ് ആളൂരിനെ ഇറക്കിയത്. ജിഷ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും ഛോട്ടാ രാജന്‍ കേസിലും ഹാജരാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല.

വെറും തട്ടിക്കൊണ്ടുപോകലല്ല

വെറും തട്ടിക്കൊണ്ടുപോകലല്ല

നടിയെ ആക്രമിച്ച സംഭവം വെറും പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍ അല്ലെന്ന സംശയത്തിന്റെ പുറത്താണ് ഇപ്പോള്‍ തുടരന്വേഷണം പുരോഗമിക്കുന്നത്. പള്‍സര്‍ സുനിക്ക് മറ്റാരോ ക്വട്ടേഷന്‍ കൊടുത്തതാണ് എന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതും.

ആളുരിനുള്ള ഫീസെവിടെ നിന്ന്

ആളുരിനുള്ള ഫീസെവിടെ നിന്ന്

ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ആളൂര്‍ പള്‍സര്‍ സുനിക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നതാണ്. കാരണം ആളൂരിന് ലക്ഷങ്ങള്‍ ഫീസ് കൊടുക്കാനുള്ള സാമ്പത്തിക ശേഷി സുനിലിന് ഇല്ലെന്ന് ഉറപ്പാണ്.

ആളൂരിനെ ഇറക്കുന്നതാര്

ആളൂരിനെ ഇറക്കുന്നതാര്

അങ്ങനെയെങ്കില്‍ സുനിക്ക് വേണ്ടി ആളൂരിനെ ഇറക്കുന്നത് ആരെന്നത് അറിഞ്ഞാല്‍ തന്നെ കേസിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്താവും. നിലവില്‍ ഏറ്റവും അധികം ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ദിലീപ് പറയുന്നുത് തന്നെ തകര്‍ക്കാര്‍ ആരോ കളിക്കുന്നുണ്ട് എന്നാണ്.

ദുരൂഹത നീങ്ങുന്നില്ല

ദുരൂഹത നീങ്ങുന്നില്ല

സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ പേര് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. മാത്രമല്ല ദിലീപിന്റെ മാനേജര്‍ക്കും നാദിര്‍ഷയ്ക്കും വന്ന ഫോണ്‍ കോളുകളില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ കോടികള്‍ നല്‍കാന്‍ പുറത്താളുണ്ട് എന്ന് പറഞ്ഞതായി പറയപ്പെടുന്നു.

യഥാർത്ഥ ഗൂഢാലോചനക്കാർ

യഥാർത്ഥ ഗൂഢാലോചനക്കാർ

ദിലീപിനെതിരെ ജയിലില്‍ വെച്ച് പള്‍സര്‍ സുനിയും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പള്‍സര്‍ സുനിയെ ഉപയോഗിച്ച് ദിലീപിനെ കുടുക്കാന്‍ ഏതെങ്കിലും ഗൂഢാലോചന പുറത്ത് നടന്നിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

English summary
Advocate BA Aloor will appear for Pulsar Suni in actress abduction case
Please Wait while comments are loading...