Get Updates
Get notified of breaking news, exclusive insights, and must-see stories!

20 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും, പിന്തുണച്ചത് ന്യൂനപക്ഷം: മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റിലും വിജയം നേടാനാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് നേതൃ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവന്‍ സീറ്റിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

mullappallycon

ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് യുഡിഎഫിന് പൂര്‍ണമായും അനുകൂലമായത്. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ലഭിക്കാതിരുന്ന ന്യൂനപക്ഷ വോട്ടുകളെല്ലാം ഇത്തവണ യുഡിഎഫിന്‍റെ അക്കൗണ്ടിലെത്തി. കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും സര്‍ക്കാരുകള്‍ തങ്ങളെ കൈവിട്ടെന്ന ബോധ്യം ജനത്തിന് ഉണ്ട്. ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റേത് മികച്ച സ്ഥാനാര്‍ത്ഥികളായിരുന്നു. 140 മണ്ഡലങ്ങളില്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാവരും മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചത്. മോദിയല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ ശ്രദ്ധാ കേന്ദ്രം രാഹുല്‍ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി.

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് പ്രതാപന്‍ കെപിസിസി യോഗത്തില്‍ പറഞ്ഞത്. ഹിന്ദു വോട്ടുകളില്‍ കൂടുതലും ബിജെപിക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്നും പ്രതാപന്‍ പറഞ്ഞു. ജില്ലയില്‍ ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം ശക്തമായിരുന്നു. ഹിന്ദു, നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാമെന്നും പ്രതാപന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+