Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ കൊട്ടക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ?കോൺഗ്രസ് പരിപാടിയിലെത്തി താരം, കമന്റുകളുടെ പൂരം

ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ? അഖിലിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇത്തരമൊരു ചർച്ചയ്ക്ക് ഇപ്പോൾ കാരണമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ ഇഫ്താർ വിരുന്നിന് അഖിലിന് ക്ഷണം ലഭിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ അഖിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രാഷ്ട്രീയ വിമർശനങ്ങൾ മാറ്റിവെച്ച് മുഖ്യമന്ത്രിയെ കണ്ടപ്പോൾ താൻ ചിരിച്ചെങ്കിലും മുഖ്യൻ തന്റെ മുഖത്ത് പോലും അദ്ദേഹം നോക്കിയില്ലെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം-' പ്രതിപക്ഷ നേതാവ് നിയമസഭയിൽ നൽകിയ ഇഫ്താർ വിരുന്നിൽ അതിഥി ആയി പങ്കെടുത്തപ്പോൾ. രാഷ്ട്രീയ വിമര്ശനങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയേ കണ്ടപ്പോൾ ഞാൻ ചിരിച്ചു ജനാധിപത്യ മര്യാദ ഉള്ള മുഖ്യൻ എന്റെ മുഖത്ത് പോലും നോക്കിയില്ല. അതോടെ ഒരു കാര്യം ഉറപ്പായി ഞാൻ ഉന്നയിച്ച വിഷയങ്ങൾ കൊള്ളേണ്ടിടത് കൃത്യമായി കൊണ്ടു. എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾആശംസകൾ നേരത്തെ അറിയിക്കുന്നു'.

akhilmain-1

വീഡിയോക്ക് താഴെ അഖിലിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോയെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. ചില കമന്റുകൾ നോക്കാം- കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് അടുത്ത ഒരു എംഎൽഎ തയ്യാറാണ്; എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അടുത്ത രാഹുൽ മാങ്കൂട്ടത്തിൽ അല്ലെങ്കിൽ ഷാഫി പറമ്പിൽ , ഷിയാസ് ഭായി അഖിൽ മാരാർ, അടുത്ത എംഎൽഎ അല്ലെങ്കിൽ മന്ത്രി', എന്നാണ് മറ്റൊരു കമന്റ്. അഖിൽ കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്ന് പ്രവർത്തിക്കണമെന്നും കോൺഗ്രസിലെ യുവാക്കൾക്കൊപ്പം അണനിരക്കണമെന്നുമുള്ള കമന്റുകൾ ഉണ്ട്. അതേസമയം മുഖ്യമന്ത്രിയെ വിമർശിച്ചതിൽ അഖിലിനെതിരേയും കമന്റുകൾ ഉണ്ട്.

'ഇനി താങ്കളുടെ വിധി എന്താണെന്ന് കണ്ടറിയണം! പെട്ടെന്ന് കിട്ടിയ പ്രശസ്തിയിൽ മതിമറന്ന് അതിൽ രാഷ്ട്രീയം കലർത്തി, ഇടതിനെ ചൊറിഞ്ഞു വലതിനെ സുഖിപ്പിച്ചു. അത് വഴി അധികാര സ്ഥാനങ്ങളിൽ എത്താനുള്ള താങ്കളുടെ വല്ലാത്തൊരു ത്വര സമൂഹം കാണുന്നുണ്ട്. താങ്കളെ അന്നദാനത്തിന് വിഡി സതീശൻ ക്ഷണിച്ചത് തന്നെ ആ രാഷ്ട്രീയം കണ്ടിട്ടാണ് .ഈ സമയവും കടന്നു പോകും!', ഒരാൾ കുറിച്ചു.

' മുഖ്യമന്ത്രി യ്ക്ക് അഭിമാനം ഉണ്ട്! എന്ത സംബന്ധവും വിളിച്ചു പറയുന്ന നിങ്ങളെക്കാണുമ്പോൾ ചിരിക്കുമെന്ന് കരുതിയോ . അദ്ദേഹത്തിന് നിങ്ങളെപ്പോലെ അവസരവാദിയായ ഒരാളോട് അഭിനയിക്കേണ്ട ഗതികേടില്ല .ശരി തെറ്റ് മനസ്സിലാക്കാതെ കയ്യടി കിട്ടുന്ന ഡയലോഗ് പറയുന്നവരെ കൂടുതൽ ഇഷ്ടപ്പെടുന്ന ജനങ്ങളുള്ളതുകൊണ്ടാ നിങ്ങളെപ്പോലുള്ളവർ ജീവിക്കുന്നത്! പിന്നെ നിങ്ങൾ ഇടയ്ക്ക് വിദ്യാഭ്യാസ മന്ത്രിയേയും വൃത്തികേട് പറയുന്നത് കേട്ടിട്ടുണ്ട്. അവരാരും പ്രതികരിക്കാത്തത് അവരുടെ നിലവാരം കൂടി പരിഗണിച്ചല്ലേ?

ഞാനൊക്കെ സാധാരണക്കാരല്ലേ ഗതികേടുകൊണ്ട് പ്രതികരിച്ച് പോകുന്നതാ
നിങ്ങൾ നിങ്ങളെ മാർക്കറ്റ് ചെയ്യുന്നത് പ്രശസ്തരായ ആളുകളുടെ തോളിൽ കയറിയാണ്. അത് നോക്കുന്നവരുടെ എണ്ണം കൂടുമെന്നും നിങ്ങൾക്കറിയാം
ഉദ്യോഗത്തിൻ്റെ ഓർഡർ ചില്ലിട്ട കുപ്പിയിൽ സൂക്ഷിച്ചിരിക്കുകയല്ലേ? ഹഹഹ
കോളേജിൽ നിന്ന് ചാടിപ്പോയ നിങ്ങൾക്ക് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കുന്നതെങ്ങനെയെന്നറിയുന്നത് സീരിയൽ ബിഗ് ബോസ് താരങ്ങളിൽ നിന്നല്ലെ ഹ ഹ ഹ
വായ ഉപയോഗിച്ച് പ്രസിദ്ധരായവും കുപ്രസിദ്ധരായവരുമുണ്ട് സഹോദരാ....
കഷ്ടം', ഇങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+