കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതേ ജനാധിപത്യ രീതിയില്‍ ബിജെപിക്ക് ഒരു പ്രസിഡന്റിനെ കണ്ടെത്താന്‍ സാധിക്കുമോ: എന്‍എസ് നുസൂർ

Google Oneindia Malayalam News

കോണ്‍ഗ്രസിന്റേത് പോലെ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതിയിൽ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു അധ്യക്ഷനെ കണ്ടെത്താൻ കഴിയുമോയെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്‍എസ് നുസൂർ. അതോടൊപ്പം തന്നെ തിരുവനന്തപുരത്തുകാരുടെ എം പി എന്ന നിലയിൽ തരൂർ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നതിൽ അഭിമാനം ഉണ്ടാകുന്ന സമയമാണിത്. കൂടാതെ വിജയിക്കണം എന്ന ആഗ്രഹവും ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?

കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ജനാധിപത്യമനോഹാരിതയാണ് ഈ വരുന്ന തിരഞ്ഞെടുപ്പ്. ഇനമ്മുടെ എം. പി ശശി തരൂർ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ്‌ പ്രസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുന്ന ആളായിരുന്നു തരൂർ. രാഹുൽ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണം എന്ന് തരൂർ ആവശ്യപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് പത്ത് വർഷം മുൻപ് ഞാൻ താങ്കളോട് പറഞ്ഞ നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നാണ്. അന്ന് രാഹുൽ ഗാന്ധി ഒരു സംഘടന തിരഞ്ഞെടുപ്പ് പാർട്ടിഅധ്യക്ഷ സ്ഥാനത്തേയ്ക്ക് ആഗ്രഹിച്ചു. പക്ഷെ കോൺഗ്രസ്‌ നേതാക്കൾ സംയുക്തമായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.

 bjpcon-165875499

എന്നാൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കണമെന്നും നെഹ്‌റുകുടുംബം മത്സര രംഗത്ത് ഉണ്ടാകില്ല എന്നും രാഹുൽ ഗാന്ധി നൽകിയ വാക്കുകളാണ് തരൂർ രംഗത്ത് വരുവാൻ ഉണ്ടായ സാഹചര്യവും . തിരുവനന്തപുരത്തുകാരുടെ എം പി എന്ന നിലയിൽ തരൂർ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നതിൽ അഭിമാനം ഉണ്ടാകുന്ന സമയമാണിത്. കൂടാതെ വിജയിക്കണം എന്ന ആഗ്രഹവും. എന്നാൽ പരാജയപ്പെട്ടാലും കോൺഗ്രസ്സിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷൻ വരണം എന്ന അദ്ദേഹമടക്കമുള്ളവരുടെ വികാരം പാർട്ടിയ്ക്ക് വലിയ മുതൽക്കൂട്ടാകും .

അദ്ദേഹം സച്ചിൻ പൈലറ്റിനോട് തിരഞ്ഞെടുപ്പ് കാര്യം സംസാരിച്ചപ്പോൾ സച്ചിൻ പറഞ്ഞ വാക്കുകളാണ് കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിലെ സൗഹാർദ്ദത്തിന്റെ തെളിവ്. എന്റെ നാട്ടിൽ നിന്നും അശോക് ഗഹ്‌ലോട്ട് മത്സര രംഗത്തുണ്ടെങ്കിൽ ഞാൻ എങ്ങനെയാണ് അദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്ക് വേണ്ടി രംഗത്ത് വരുക. ഞാനും അദ്ദേഹവും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹം എന്റെ സംസ്ഥാനത്തെ നേതാവല്ലേ എന്നാണ്സച്ചിൻ കൂട്ടിച്ചേർത്തത് . അതാണ് വാർത്തകൾക്കപ്പുറം കോൺഗ്രസിന്റെ പ്രസക്തി.

ഹിന്ദി ഹൃദയഭൂമിയിൽ ശശി തരൂരിന് പിന്തുണയുണ്ടാകുമെങ്കിൽ അദ്ദേഹത്തിന് വിജയിക്കാനാകും. കേരളത്തിൽ ശക്തമായ പിന്തുണ വരും ദിവസങ്ങളിൽ അദ്ദേഹത്തിന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.യൂത്ത് കോൺഗ്രസ്‌ രാഷ്ട്രീയ പ്രമേയം പറഞ്ഞതും, രാഹുൽ ഗാന്ധിയുടെ മനസ്സുപോലെ ഇനി വരുന്ന എ ഐ സി സി അധ്യക്ഷൻ നെഹ്‌റുകുടുംബത്തിന്റെ പട നായകൻ തന്നെയായിരിക്കും എന്നത് നിസ്സംശയം പറയാനാകും.
ഇതേ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതിയിൽ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു അധ്യക്ഷനെ കണ്ടെത്താൻ കഴിയുമോ?

English summary
Will BJP be able to find a president in the same democratic way: NS Nusoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X