കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃശേഷിയില്ല, സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് തെറിക്കും? ബിജെപി ദേശീയ നേതൃത്വത്തിന്റെ മനസിലെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ ബിജെപി ദേശീയ നേതൃത്വം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിലംതൊടാൻ പോലും കഴിയാതിരുന്ന കേരത്തിൽ ഇക്കുറി 5 സീറ്റുകളാണ് പാർട്ടി ലക്ഷ്യം . ഇതിൽ തന്നെ തിരുവനന്തപുരം, തൃശ്ശൂർ എന്നിവ എ ക്ലാസ് മണ്ഡലങ്ങളായാണ് ബി ജെ പി കണക്കാക്കുന്നത്.

എന്നാൽ ഇത്തരത്തിൽ അട്ടിമറി നേട്ടം ഉണ്ടാക്കണമെങ്കിൽ നേതൃതലത്തിൽ മാറ്റം അനിവാര്യമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

1


കേരളത്തിൽ അനുകൂല സാഹചര്യം ഉണ്ടായിട്ടും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ഇതുവരേയും പാർട്ടിക്ക് സാധിക്കാത്തതിന് പിന്നിൽ മികച്ച നേതൃത്വത്തിന്റെ അഭാവമാണെന്ന വികാരം ദേശീയ നേതൃത്വത്തിന് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സംസ്ഥാന നേതാക്കളോട് ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിരുന്നു.വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കാനാണ് ബി ജെ പി പദ്ധതിയൊരുക്കുന്നത്. മുന്നിൽ നിന്ന് നയിക്കാൻ കരുത്തനായ നേതാവ് വേണമെന്ന വികാരം ദേശീയ നേതൃത്വത്തിനുള്ളിൽ ശക്തമാണ്.

2

ഈ സാഹചര്യത്തിൽ നിലവിലുള്ള കമ്മിറ്റികളുടെ കാലവധി കൂടി കഴിയുന്നത് കണക്കിലെടുത്ത് അടിമുടി മാറ്റത്തിന് ബി ജെ പി തയ്യാറെടുക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ് നേരത്തേ കേരളത്തിലെത്തുകയും സംസ്ഥാനത്തെ കാര്യങ്ങൾ നിരീക്ഷിച്ച് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പല നേതാക്കളുടേയും പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

3

ഇതോടെ ഇപ്പോഴത്തെ പല ജനറൽ സെക്രട്ടറിമാരും പുറത്താകാനുള്ള സാധ്യത തെളിയുന്നുണ്ട്. ജില്ലാ അധ്യക്ഷൻമാരുടെ കാര്യത്തിലും മാറ്റങ്ങൾ ഉണ്ടാകും. നേരത്തേ കെ സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വം പോയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തുടരുന്ന വിഭാഗീയതിൽ പോലും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നത് സുരേന്ദ്രന് തിരിച്ചടിയാണ്.

4

ആഭ്യന്തര തർക്കങ്ങളും പാർട്ടിയിലെ അധികാര വടംവലിയും ബി ജെ പി ദേശീയ നേതൃത്വത്തിനിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്രപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തകർ ഓടി നടക്കുമ്പോൾ കേരളത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇതിന് തട തീർക്കുന്നുവെന്ന് നേതൃത്വം ആശങ്കപ്പെടുന്നു.

6


അതേസമയം സുരേന്ദ്രനെ മാറ്റി നിർത്തിയാൽ ആരാകും അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയെന്നതാണ് ചോദ്യം. നടനും മുൻ എംപിമായുമായ സുരേഷ് ഗോപിയുടെ പേരാണ് ചർച്ചയാകുന്നത്. സംസ്ഥാനത്ത് ജനപ്രീതിയുള്ള ഏക ബി ജെ പി നേതാവ് സുരേഷ് ഗോപിയാണെന്നാണ് നേരത്തേ ബി ജെ പി സർവ്വേയിലെ കണ്ടെത്തൽ. പാർട്ടിയിലെ ചരിത്രം തന്നെ തിരുത്തി സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഈ ജനപ്രീതി മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ്. സുരേഷ് ഗോപിയെ അധ്യക്ഷനാക്കി അദ്ദേഹത്തെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ വലിയ അട്ടിമറി കൊയ്യാനാകുമെന്ന വികാരം ദേശീയ നേതൃത്വത്തിനുണ്ട്.

7

എന്നാൽ പാർട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ ഇല്ലെന്നതാണ് തുടക്കം മുതൽ ഉള്ള സുരേഷ് ഗോപിയുടെ നിലപാട്. കേന്ദ്ര നേതൃത്വം ഇടപെട്ട് സുരേഷ് ഗോപിയെ മെരുക്കിയാൽ ബിജെപിയുടെ കേരളത്തിലെ തലവര തന്നെ മാറുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. എന്തായാലും ഈ മാസം 16,17 തീയതികളിൽ ദില്ലിയിൽ ചേരുന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

English summary
Will BJP Change K surendran, What Is Party's Lok Sabha plan In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X