ഫഹദ് ഫാസില്‍ റോക്ക്‌സ്!!! അമല പോളിനെ പോലെയല്ല ഫഹദ്... ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക്

Subscribe to Oneindia Malayalam

കൊച്ചി: പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ മുങ്ങി നില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍. എന്തായാലും ഫഹദ് ഇപ്പോള്‍ അതിനോട് പ്രതികരിച്ചിരിക്കുകയാണ്. അതും പോസിറ്റീവ് ആയിത്തന്നെ!

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാം എന്നാണ് ഫഹദ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നോട്ടീസില്‍ ആണ് ഫഹദിന്റെ മറുപടി.

ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

അമല പോളിനും സുരേഷ് ഗോപിക്കും എതിരെ ഇതേ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ അമല പോളിന്റെ പ്രതികരണം ഇങ്ങനെയേ ആയിരുന്നില്ല.

നോട്ടീസ് അയച്ചു

നോട്ടീസ് അയച്ചു

ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി ഇളവ് എന്ന ആരോപണത്തില്‍ ഫഹദ് ഫാസിലിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. അതിനാണ് ഇപ്പോള്‍ ഫഹദ് മറുപടി നല്‍കിയിരിക്കുന്നത്.

കേരളത്തിലേക്ക്

കേരളത്തിലേക്ക്

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാം എന്നാണ് ഫഹദ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍ഒസി ലഭിച്ചാല്‍ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാം എന്നാണ് മറുപടി.

എഴുപത് ലക്ഷത്തിന്റെ കാര്‍

എഴുപത് ലക്ഷത്തിന്റെ കാര്‍

എഴുപത് ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ്സ് ബെന്‍സ് കാര്‍ ആണ് ഫഹദിന്റേയത്. ഇത് പോണ്ടിച്ചേരിയില്‍ ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.

വെട്ടിപ്പെന്ന്

വെട്ടിപ്പെന്ന്

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ 14 ലക്ഷം രൂപ നികുതി ഇനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ ഇത് വെറും ഒന്നര ലക്ഷം രൂപ മാത്രം ആയിരുന്നു.

വ്യാജ വിലാസം

വ്യാജ വിലാസം

പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആണ് കാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത് എന്നതും പുറത്ത് വന്നിരുന്നു. മാതൃഭൂമി ന്യൂസ് ആയിരുന്നു ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

അമല പോളും സുരേഷ് ഗോപിയും

അമല പോളും സുരേഷ് ഗോപിയും

ആദ്യം തെന്നിന്ത്യന്‍ താരം അമല പോളിന്റെ കാറിന്റെ വാര്‍ത്തയായിരുന്നു പുറത്ത് വന്നത്. 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നായിരുന്നു ആക്ഷേപം. പിന്നീട് സുരേഷ് ഗോപിക്കെതിരേയും ആരോപണം ഉയര്‍ന്നു.

വള്ളത്തില്‍ പോകാമെന്ന്

വള്ളത്തില്‍ പോകാമെന്ന്

അമല പോളിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതി താന്‍ വള്ളത്തില്‍ പോകാം എന്ന രീതിയില്‍ പറഞ്ഞുകൊണ്ട് അമല പോള്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

നേരിട്ട് പറഞ്ഞോളാം

നേരിട്ട് പറഞ്ഞോളാം

സുരേഷ് ഗോപിയുടെ ഓഡി കാറിന്റെ കാര്യവും വിവാദത്തിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായിരുന്നില്ല. മറുപടി പറയേണ്ട ഏജന്‍സിയോട് വിശദീകരിച്ചോളാം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

നമ്പര്‍ പ്ലേറ്റ്

നമ്പര്‍ പ്ലേറ്റ്

അതിനിടെ ഫഹദ് ഫാസിലിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ നിലയില്‍ കണ്ടെത്തി എന്നും വാര്‍ത്ത ഉണ്ടായിരുന്നു. നോട്ടീസ് നല്‍കാന്‍ പോയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ കണ്ടു എന്നായിരുന്നു വാര്‍ത്ത.

പത്ത് പേര്‍

പത്ത് പേര്‍

തൃപ്പൂണിത്തുറയില്‍ ഫഹദ് ഫാസില്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഫഹദിന്റേത് ഉള്‍പ്പെടെ 10 ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. എല്ലാ വാഹന ഉടമകള്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്.

English summary
Will change the regisration of luxury car to Kerala- Fahad Fazils' reply

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്