Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല ആഭ്യന്തര മന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക്. ആഭ്യന്തരമന്ത്രിയായി പുതുവത്സര ദിവസമായ നാളെ രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്യും. അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തന്നെ തുടര്‍ന്നേക്കും. റവന്യു വകുപ്പ് തിരുവഞ്ചൂരിന് നല്‍കിയേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറയിക്കും.

ഹൈക്കമാന്റിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരിക്കല്‍ ഇല്ലെന്ന് പറഞ്ഞ മന്ത്രിസഭയിലേക്ക് ചെന്നിത്തല വീണ്ടും എത്തുന്നത്. കേരളാകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ പ്രതിരോധമന്ത്രി എകെ ആന്റണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തയിരുന്നു. ഇതോടെയാണു രമേശിന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച അന്തിമ കൂടിയാലോചനകള്‍ ആരംഭിച്ചത്.

Ramesh Chennithala

വെള്ളിയാഴ്ച നിയമസഭാ സമ്മേളം ആരംഭിക്കാനിരിക്കെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ തുടര്‍ന്നുണ്ടാകേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. രമേശ് തത്കാലം കെപിസിസി സ്ഥാനം ഒഴിയുന്നില്ല. നിയമസഭാ സമ്മേളനത്തിനുശേഷം ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യതയുണ്ട്. വിഡി സതീശന്‍ സ്പീക്കര്‍ സ്ഥാനത്തേക്കുവരാം. ജനുവരി മുന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ഫെബ്രുവരി 12 വരെ നീണ്ടുനില്‍ക്കും.

ലോക സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനകത്തെ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം പരിഹരിക്കണമെന്ന് ഹൈക്കമാന്റ് കര്‍ശന നിര്‍ദ്ദേശം വച്ചിരുന്നു. തുടര്‍ന്ന് ചെന്നിത്തല നടത്തിയ ദില്ലിയാത്രയാണ് നിര്‍ണായകമായത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതാണ് തിരഞ്ഞെടുപ്പിനൊരുങ്ങാനുള്ള സുപ്രധാന ചുവടുവയ്‌പ്പെന്ന് ഘടകകക്ഷികളും അഭിപ്രായപ്പെട്ടത് വെറുതെയായില്ല. അതേ സമയ കെബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം ഇപ്പോള്‍ പരിഗണനയിലില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+