കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിയുടേത് നാടന്‍ശൈലി; മണിയെ അനുകൂലിച്ച് പിണറായി, സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന്!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എംഎം മണിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎം മണിയടേത് നാടന്‍ ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. എതിരാളികള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടുക്കിയിലെ ഭൂപ്രശ്‌നത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിച്ച രീതി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് അറിയാതെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കയ്യേറ്റമോഴിപ്പിക്കല്‍ കൂട്ടായി ആലോചിച്ച് എടുക്കേണ്ടതായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിന് നിലപാടില്ല. സമയത്തിലൂടെയും ജനപിന്തുണയിലൂടെയും കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്യമായി സ്ത്രീകളെ അപമാനിച്ച മന്ത്രിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസംഗം ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ എംഎം മണി അതിന് മാപ്പും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 നിയമസഭ

നിയമസഭ

മണിയുടെ വിവാദപരാമര്‍ശങ്ങളും മൂന്നാര്‍ കയ്യേറ്റവും നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

 ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കില്ല

ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കില്ല

ഇടുക്കിയിലെ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുമെന്നും ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പിണറായി വിജയന്‍

പിണറായി വിജയന്‍

സമയത്തിലൂടെയും ജനപിന്തുണയിലൂടെയും കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Will clear huge encroachments in Munnar says Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X