കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്പ് ലംഘിച്ചു; ജോസഫിനും മോന്‍സിനുമെതിരെ നടപടിയാവശ്യപ്പെട്ട് ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം, രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയില്‍ റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് പാലിക്കാതിരുന്ന എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. പി.ജെ.ജോസഫ് എംഎൽഎയ്ക്കും, മോൻസ് ജോസഫ് എംഎൽഎയ്ക്കും എതിരെ അടിയന്തരമായി നിയമസഭാ സ്പീക്കർക്ക് പരാതി നല്‍കുമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

മുന്നണിയുടെ ഭാഗത്ത് നിന്നും ചരിത്രപരമായ അനീതിയുണ്ടായത് യുഡിഎഫ് കെട്ടിപ്പടുത്ത മാണിസാറിനോടാണ്. ജനാധിപരമായ മര്യാദകള്‍ ഒന്നും പാലിക്കാതെയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നടപടിയെടുത്തത്. അതേ നേതാക്കള്‍ നിയമസഭയിൽ നടത്തിയ പരാമർശം അത്യന്തം അനീതി നിറഞ്ഞതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി ആരോപിച്ചു.

 pjjose

മുന്നണിയില്‍ നിന്നും പുറത്താക്കിയവരോട് മുന്നണി തീരുമാനം അനുസരിച്ച് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്ന കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും, ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം, പിജെ ജോസഫ് അടക്കമുള്ളവര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. അതേസമയം, സര്‍ക്കാറിനും യുഡിഎ​ഫ് സ്ഥാനാര്‍ത്ഥിക്കും അനുകൂലമായി വോട്ട് ചെയ്യാനായിരുന്നു പിജെ ജോസഫിന്‍റെയും യുഡിഎഫിന്‍റെയും വിപ്പ്.

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് ഇടുക്കിയില്‍, കാലവര്‍ഷം ദുര്‍ബലം!!കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് ഇടുക്കിയില്‍, കാലവര്‍ഷം ദുര്‍ബലം!!

English summary
Will complaint to speaker against those who do not followed whip says Jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X