Get Updates
Get notified of breaking news, exclusive insights, and must-see stories!

കായിക സംസ്കാരം വളർത്താൻ പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ ലീഗ് നടത്തും: മന്ത്രി വി അബ്ദുറഹ്മാൻ.

കണ്ണുർ: പുതു തലമുറയിൽ 'കായിക സംസ്കാരം വളർത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കരാറൊപ്പിട്ടതായും മന്ത്രി പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരികയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങൾ നിർമ്മിക്കും. മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമ്മിച്ച ധർമ്മടം മണ്ഡലത്തെ സംസ്ഥാന മാതൃകാ മണ്ഡലമാക്കും. കായിക മേഖലയിൽ വലിയ മാറ്റമാണ് സർക്കാറിൻ്റെ ലക്ഷ്യം. കണ്ണൂരിൽ ആൺകുട്ടികൾക്കായി പുതിയ സ്പോർട്സ് ഹോസ്റ്റൽ കെട്ടിടം പണിയും.4500 കോടി രൂപയുടെ ടർഫുകളാണ് കേരളത്തിലുള്ളത്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തും. എല്ലാ പഞ്ചായത്തിലും സ്പോർട്സ് കൗൺസിൽ രൂപീകരിക്കും. മന്ത്രി പറഞ്ഞു.

 abdu-1633801056.jpg -

സ്പോർട്സ് ഡയരക്ടറേറ്റ് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താൻ കണ്ണൂർ കോർപ്പറേഷൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.ജവഹർ സ്റ്റേഡിയം സംബന്ധിച്ച് നൂറ് കണക്കിന് നിവേദനങ്ങളാണ് കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ചത്.മറ്റൊരു ജില്ലയിൽ നിന്നും ഇത്തരമൊരനുഭവമില്ല. കായിക പ്രേമികളായ കണ്ണൂരിലെ ജനങ്ങളുടെ വികാരം മനസിലാക്കി വേണ്ടത് ചെയ്യാൻ കോർപ്പറേഷൻ ഭരണ സമിതി മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കണ്ണൂർ സ്പോർട്സ് ഹോസ്റ്റലും മന്ത്രി ഇന്ന് സന്ദർശിച്ചിരുന്നു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    അതിനിടെ കണ്ണുരിൻ്റെ കളിക്കളങ്ങൾ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ മന്ത്രിക്ക് നിവേദനം നൽകി.കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കണ്ണൂരിന്റെ സമഗ്ര സ്പോർട്സ് വികസനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബിൻ്റെ രക്ഷാധികാരി പ്രൊഫ.പി.കെ.ജഗന്നാഥൻ, വൈസ് പ്രസിഡണ്ട് പി. ഹരി, എ ജോഗേഷ്, ജോയിന്റ് സെക്രട്ടറിമാരായ എം ലക്ഷ്മികാന്തൻ, പി. ദിനൂപ്, എം.കെ സമീർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+