കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തെറിക്കുമോ?;വോട്ടെടുപ്പ് കഴിഞ്ഞിട്ടും പദവി തിരികെ കിട്ടിയില്ല
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി എംഎം ഹസനെ താത്കാലിക പ്രസിഡന്റായി എ ഐ സി സി നേതൃത്വം ചുമതലപ്പെടുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അധ്യക്ഷ സ്ഥാനം തിരികെ നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് ഇപ്പോൾ സുധാകരൻ. സാങ്കേതിക തടസമാണ് തീരുമാനം വൈകാൻ കാരണമെന്നാണ് എ ഐ സി സി വിശദീകരണം. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ മാറ്റാനുള്ള നീക്കങ്ങൾ പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്ന സംശയത്തിലാണ് സുധാകരൻ.
വോട്ടെടുപ്പിന് പിന്നാലെ കെ പി സി സി അവലോകന യോഗത്തിൽ സുധാകരനെ വീണ്ടും പാർട്ടി അധ്യക്ഷനായി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ നേതൃത്വം വ്യക്തമാക്കിയത്.എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല എംഎം ഹസ്സനോട് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദ്ദേശിക്കുകയും ചെയ്തു. ഫലം വരുന്നത് വരെയാണ് താത്കാലിക ചുമതലയെന്നാണ് ദീപാ ദാസ് പറയുന്നത്.

ഇതോടെ തന്റെ നിരാശ കെ പി സി സി യോഗത്തിൽ തന്നെ കെ സുധാകരൻ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും പദവി കൈമാറാൻ വൈകേണ്ട കാര്യം എന്താണെന്നാണ് സുധാകരൻ ചോദിക്കുന്നത്. തനിക്കെതിരെ പിന്നിൽ നിന്ന് ചിലർ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും സുധാകരനുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു കെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. എന്നാൽ അധ്യക്ഷ പദം ഏറ്റെടുത്ത അന്ന് മുതൽ സുധാകരനെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. സുധാകരന്റെ ആർ എസ് എസ്, ബി ജെ പി അനുകൂല പ്രതികരണങ്ങൾ പാർട്ടി നേതൃത്വത്തേയും ഘടകക്ഷികളേയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. മുസ്ലീം അടക്കമുള്ള കക്ഷികൾ ഇക്കാര്യത്തിൽ ശക്തമായ അതൃപ്തി പ്രകടമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. സുധാകരന്റെ നെഹ്റു വിരുദ്ധ പരാമർശം എഐസിസിയേയും ചൊടിപ്പിച്ചിരുന്നു.എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകിയേക്കുമെന്നുള്ള ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റി നിർത്താതിരുന്നതെന്നാണ് വിലയിരുത്തലുകൾ.
ഗ്രൂപ്പുകൾ പൊളിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും കോൺഗ്രസിന്റെ അമരത്ത് എത്തുന്നത്. എന്നാൽ ഇരുവരും തമ്മിൽ ഇപ്പോൾ അത്ര നല്ല ബന്ധത്തിൽ അല്ലെന്നതും സുധാകരനെ മാറ്റാനുള്ള സാധ്യതയ്ക്ക് ആക്കും കൂട്ടുന്നുണ്ട്. സുധാകരന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അതേസമയം സുധാകരന് പകരക്കാരനായി എംഎം ഹസനും വേണ്ടെന്നാണ് നേതാക്കളിൽ ചിലരുടെ അഭിപ്രായം. പുതിയ നേതാക്കൾ എത്തുന്നത് പാർട്ടിക്ക് ഊർജം പകരുമെന്നാണ് നേതാക്കൾ പറയുന്നത്. ഫലം വന്ന ശേഷം സംഘടനയിൽ വലിയ അഴിച്ചുപണി ഹൈക്കമാൻഡ് ലക്ഷ്യമിടുന്നുണ്ടെന്നുള്ള വാർത്തകളും വരുന്നുണ്ട്. അങ്ങനെയെങ്കിൽ അധ്യക്ഷൻ തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരമൊരു സാഹചര്യത്തിൽ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകളെല്ലാം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. .എന്തായാലും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നേതൃത്വത്തിന്റെ മനസറിയാനുള്ള കാത്തിരിപ്പിലാണ് എ,ഐ ഗ്രൂപ്പുകൾ.
-
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications