കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതര സാഹചര്യം; സമ്പൂർണ ലോക്ക് ഡൗണിനെ കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹച്യത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ഇക്കാര്യം ഇപ്പോൾ തിരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 1000 ത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നു. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന തരത്തിലുള്ള ചില അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ആളുകളുടെ ജീവിത പ്രശ്നം കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ഡൗൺ പ്രായോഗികമാണോയെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ട്. ഇക്കാര്യം ആലോചിച്ച് തിരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

pinarayivijayan4-

785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേർ വിദേശത്ത് നിന്ന് വന്നവരാണ്.109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. 272 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി. ഇത് വരെ 86959 പേരെ പ്രമൈറി കേണ്‍ടാക്റ്റ് ആയി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

66.51 % അതത് പ്രദേശത്ത് തന്നെ വൈറസ് ബാധയുണ്ടായതായാണ് കണക്കാക്കുന്നത്.തിവനന്തപുരം ജില്ലയില് അതീവ ഗുരുതര സാഹചര്യം ആണ് നിലനിലുള്ളത്. ഇന്ന് പോസിറ്റീവ് ആയ കേസുകളില്‍ 196 പേര്‍ക്ക് സമ്പര്ക്കം വഴിയാണ രോഗം. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു. കൊല്ലത്ത് രോഗം ബാധിച്ച 133 പേരിൽ 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും സ്ഥിതി ഗുരുതരമാണ്.

English summary
Will Consider about lockdown in kerala says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X