കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ

തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; ഏറെ പ്രതീക്ഷയോടെയാണ് തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളെ യുഡിഎഫ് നേതൃത്വം നോക്കി കാണുന്നത്. സ്വർണക്കടത്ത് കേസും മറ്റ് അഴിമതി ആരോപണങ്ങളും സർക്കാരിനെ പ്രതീകൂട്ടിലാക്കിയിട്ടുണ്ടെന്നും ഭരണത്തുടർച്ചയെന്ന എൽഡിഎഫ് സ്വപ്നത്തിന് ഇത് തുരങ്കം തീർക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.

അതേസമയം യുഡിഎഫ് ഭരണത്തിൽ ഏറിയാൽ ആരാകും മുഖ്യമന്ത്രി? ഇതിനോടകം തന്നെ സഖ്യത്തെ ആര് നയിക്കും എന്ന ചർച്ചകൾ ശക്തമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ.

സർക്കാർ പ്രതിരോധത്തിൽ

സർക്കാർ പ്രതിരോധത്തിൽ

സംസ്ഥാനത്ത് പതിവുകൾ തെറ്റിച്ച് ഇത്തവണ എൽഡിഎഫ് ഭരണതുടർച്ച നേടുമെന്നുള്ള പ്രവചനങ്ങൾക്കിടെയാണ് സർക്കാരിനെ പ്രതികൂട്ടിലാക്കി സ്വർണക്കടത്തും മറ്റ് അഴിമതി ആരോപണങ്ങളും ഉയരുന്നത്. പ്രതിപക്ഷത്തിനെ സംബന്ധിച്ച് അത് വീണകിട്ടിയ 'സുവർണാവസരമായിരുന്നു'.

ആര് നയിക്കും?

ആര് നയിക്കും?

ഇതോടെ നിലവിലെ സാഹചര്യത്തിൽ കളം നിറയാനും രാഷ്ട്രീയ ചുറ്റുപാടുകൾ യുഡിഎഫിന് അനുകൂലമാക്കാനും യുഡിഎഫ് മുന്നണിയെ ആര് നയിക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ് എന്നത് കൊണ്ട് തന്നെ അദ്ദേഹമാണ് യുഡിഎഫിനെ മുന്നിൽ നിന്ന് നയിക്കേണ്ടത്. എന്നാൽ ചെന്നിത്തലയ്ക്ക് വെല്ലുവിളി ഉയർത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻപന്തിയിൽ തന്നെയുണ്ട്.

കേരളത്തിൽ സജീവം

കേരളത്തിൽ സജീവം

നീണ്ട നാൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ കേരളത്തിൽ സജീവമാണ്. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം ഉമ്മൻ ചാണ്ടി ശബ്ദം ഉയർത്തുന്നുണ്ട്.
രാഷ്ട്രീയ വ്യത്യസമന്യേ ജനപ്രിയനായ ഉമ്മൻചാണ്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുന്നതിൽ അണികൾക്ക് അതൃപ്തിയില്ല.

ബാർ കോഴയും ആരോണപണങ്ങളും

ബാർ കോഴയും ആരോണപണങ്ങളും

ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ സജീവമാക്കുന്നുണഅട്.എന്നാൽ ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി മോഹത്തിന് ഇടിത്തീയായിരിക്കുകയാണ് സോളാർ കേസും ബാർ കോഴ ആരോപണങ്ങളും.

ബിജു രമേശ് പറഞ്ഞത്

ബിജു രമേശ് പറഞ്ഞത്

ഒരു കോടി രൂപ രമേശ് ചെന്നിത്തല വ്യക്തിപരമായും രണ്ട് കോടി രൂപ കെപിസിസിയ്ക്ക് വേണ്ടിയും വാങ്ങി എന്നാണ് ബിജു രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ബാര്‍ കോഴ വിവാദമായപ്പോള്‍, അത് സംബന്ധിച്ച് തന്റെ പേര്‍ രഹസ്യ മൊഴിയില്‍ കൊടുക്കരുതെന്ന് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഭാര്യയും വിളിച്ച് അഭ്യര്‍ത്ഥിച്ചുവെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

വിട്ടുവീഴ്ച വേണ്ടെന്ന്

വിട്ടുവീഴ്ച വേണ്ടെന്ന്

തനിക്കെതിരായ ബിജുരമേശിൻ്റെ കോഴ ആരോപണം ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോർട്ട് കോടതിക്ക് മുന്നിലാണെന്നുമാണ് ചെന്നിത്തല പറയുന്നത്.അതേസമയം പ്രതിപക്ഷ നിരയിലെ ഒന്നാം നമ്പറുകാരനെതിരായ ഉയർന്ന ആരോപണത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

മുല്ലപ്പള്ളിയുടെ പ്രതികരണം

മുല്ലപ്പള്ളിയുടെ പ്രതികരണം

അതിനിടെ സോളാർ കേസും വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്സർക്കാർ. കേസ് വരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃനിരയ്ക്ക് തലവേദനയാകും. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

മുഖ്യമന്ത്രി മോഹം

മുഖ്യമന്ത്രി മോഹം

നേരത്തേ തന്നെ തന്റെ മുഖ്യമന്ത്രി മോഹം പരോക്ഷമായി പ്രകടിപ്പിച്ച നേതാവാണ് മുല്ലപ്പള്ളി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വീണ്ടും പാർലമെന്റിലേക്ക് മത്സരിക്കാൻ മുല്ലപ്പള്ളിക്ക് മേൽ ദേശീയ നേതൃത്വം ഉൾപ്പെടെ സമ്മർദ്ദം ചെലുത്തിയപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു മുല്ലപ്പള്ളി സ്വീകരിച്ചത്.

സാധ്യത തള്ളാതെ

സാധ്യത തള്ളാതെ

നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കങ്ങളെന്ന് അന്നേ തന്നെ ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ചരടുനീക്കങ്ങളും മുല്ലപ്പള്ളി നടത്തുന്നുണ്ട്. നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സാധ്യത തള്ളാതെയുള്ള മറുപടിയായിരുന്നു മുല്ലപ്പള്ളി നൽകിയത്.

 പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബാർ കോഴ ആരോപണം നേരിടുന്നു. മറ്റു ചില നേതാക്കൾക്കെതിരെയുളള സോളാർ ആരോപണം പല ഘട്ടങ്ങളിലായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പാർടിയെ തിരഞ്ഞെടുപ്പിൽ നയിക്കുമോ എന്നായിരുന്നു മാധ്യമങ്ങളുടെചോദ്യം.
എന്നാൽ തന്റെ കാലത്ത് ഒരു ബാർമുതലാളിയും കെപിസിസി ഓഫീസിന്റെ പടി ചവിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

കെസി വേണുഗോപാലോ

കെസി വേണുഗോപാലോ

ഇതോടെ യുഡിഎഫ് അധികാരം പിടിച്ചാൽ മൂന്ന് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി മുൻനിരയിൽ ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. അതേസമയം തർക്കം മൂത്താൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാൽ മുഖ്യമന്ത്രി കസേര കൈയ്യടക്കുമോയെന്നും കാത്തിരുന്ന് കാണേണ്ടി വരും.

തമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തിതമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തി

ട്രബിൾ ഷൂട്ടർ.. സോണിയ ഗാന്ധിയുടെ വലംകൈ.. കോൺഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെട്രബിൾ ഷൂട്ടർ.. സോണിയ ഗാന്ധിയുടെ വലംകൈ.. കോൺഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ

അയോധ്യയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്; ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നുഅയോധ്യയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്; ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു

നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍

English summary
Will Contest In Assembly Election, This is What Mullappaly Ramachandrans's Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X