Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി മാര്‍ച്ചിന് ഉദ്ഘാടകനായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍! ഇതിന് പിന്നിലെന്താണ് ?

മഅദനിയുടെ മോചനം ആവശ്യപ്പെട്ടാണ് പിഡിപി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

കല്‍പ്പറ്റ: പിഡിപി സംഘടിപ്പിക്കുന്ന മാര്‍ച്ചിന്റെ ഉദ്ഘാടകനായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. കര്‍ണ്ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടാണ് ജീവന്‍ തരാം, മഅദനിയെ തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി പിഡിപി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

വയനാട് മുത്തങ്ങയില്‍ നിന്ന് കര്‍ണ്ണാടക നിയമസഭയിലേക്കാണ് പിഡിപി മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച മുത്തങ്ങയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഡിസംബര്‍ 15ന് കര്‍ണ്ണാടക നിയമസഭയില്‍ എത്തുന്ന വിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് പറഞ്ഞു.

പാര്‍ട്ടി അറിഞ്ഞിട്ടാണോ?

പാര്‍ട്ടി അറിഞ്ഞിട്ടാണോ?

പിഡിപിയുടെ കര്‍ണ്ണാടക മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇപി ജയരാജനാണ്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണോ ഇപി ജയരാജന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതെന്ന കാര്യം വ്യക്തമല്ല.

ഡിസംബര്‍ 15ന് സമാപനം

ഡിസംബര്‍ 15ന് സമാപനം

വയനാട് മുത്തങ്ങ ജോഗി സ്മൃതി മണ്ഡപത്തില്‍ നിന്ന് ഡിസംബര്‍ 10 ന് ആരംഭിക്കുന്ന മാര്‍ച്ച് കാല്‍നടയായി സഞ്ചരിച്ച് ഡിസംബര്‍ 15 ന് ബംഗളൂരുവിലെത്തും. പതിനായിരത്തിലധികം വരുന്ന പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് അറിയിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് ഇടപെടണം

കേരളത്തിലെ കോണ്‍ഗ്രസ് ഇടപെടണം

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് മഅദനിയുടെ മോചനത്തെ എതിര്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കേരള ഘടകം ഇടപെടണമെന്നും പൂന്തുറ സിറാജ് പറഞ്ഞു. ബംഗളൂരുവിന് പുറത്ത് പോകരുതെന്ന ഉപാധിയോടെ മഅദനിക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും അതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മഅദനിക്ക് അവസരം നല്‍കാത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും സിറാജ് കുറ്റപ്പെടുത്തി.

ജാമ്യം അനുവദിച്ചത് 2014ല്‍

ജാമ്യം അനുവദിച്ചത് 2014ല്‍

ബംഗളൂരു സ്‌ഫോടന കേസിലാണ് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കര്‍ണ്ണാടകയില്‍ ജയില്‍വാസം അനുഭവിക്കുന്നത്. 2014 നവംബറില്‍ സുപ്രീംകോടതി ഇദ്ദേഹത്തിന് ബംഗളൂരു വിട്ട് പോകരുതെന്ന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+