മണ്ഡലകാലത്ത് സുരക്ഷ ഒരുക്കാന്‍ ശബരിമലയില്‍ 5000 ത്തോളം പോലീസിനെ വിന്യസിക്കും
Recommended Video

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സന്നിധാനത്ത് ഉള്‍പ്പെടെ സ്ഥിതി സംഘര്‍ഷഭരിതമായിരുന്നു. പ്രതിഷേധകര്‍ ഒരൊറ്റ സ്ത്രീയെ പോലും മല ചവിട്ടിച്ചില്ല. മലകയറാനെത്തിയ പത്തോളം സ്ത്രീകളെ തെറിവിളിച്ചും അസഭ്യം പറഞ്ഞും ആക്രമിച്ചും വിശ്വാസികളെന്ന് ആക്രോശിക്കുന്ന പ്രതിഷേധം കൂട്ടം തടഞ്ഞു.

പമ്പയിലും നിലക്കലും വൻ അക്രമം അഴിച്ചുവിട്ട ഇവര്‍ വനിത മാധ്യമപ്രവർത്തകരെയടക്കം അക്രമിക്കുകയും അസഭ്യം പറയുകയും ചാനൽ വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു. എന്നാല്‍ മണ്ഡലകാലത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത ഉള്ളതിനാല്‍ വലിയ രീതിയിലുള്ള സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.
ശബരിമല മണ്ഡല വിളക്ക് സീസണില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 5000 പോലീസുകാരെ നിയോഗിക്കാനാണ് തിരുമാനം.
എഡിജിപി അനില്‍ കാന്തിനെ ചീഫ് പൊലീസ് കണ്‍ട്രോളറായും ഐജി മനോജ് എബ്രഹാമിനെ ജോയിന്റ് പോലീസ് കണ്‍ട്രോളറായും നിയോഗിച്ചു. സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാച്ചുമതല രണ്ട് ഐജിമാര്‍ക്കാണ്. എട്ട് എസ്പിമാരെയും ശബരിമലയില്‍ വിന്യസിക്കും.












Click it and Unblock the Notifications