കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട ! ഏത് ഇരട്ടച്ചങ്കന്‍, ഐജിയ്ക്ക് പിണറായിയെയും പേടിയില്ല...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തൃശൂര്‍ പോലീസ് അക്കാദമിയില്‍ ബീഫ് നിരോധിച്ച ഐജി സുരേഷ് രാജ് പുരോഹിതിന് പിന്നില്‍ ആര്‍എസ്എസ് അനുഭാവമാണെന്ന് ആരോപണമുണ്ടായിരുന്നു. ബീഫ് വിവാദം ഐജിയെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയപ്പോള്‍ ആഭ്യന്തര മന്ത്രി പിണറായി വിജയനെ ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിച്ച് അനുമോദനങ്ങളായിരുന്നു.

എന്നാല്‍ പോലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്നാണ് ഐജിയുടെ വെല്ലുവിളി. ഐജിയുടെ ആര്‍എസ്എസ് ബന്ധവും തൃശൂരിലെ ബീഫ് നിരോധനത്തിന് പിന്നിലെ ഗൂഢാലോചനയുമെല്ലാം ഇതോടെ മറനീക്കിയിരിക്കുകയാണ്. ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയുടെ വെല്ലുവിളി.

Suresh raj purohit

ആര്‍എസ്എസിന്റെ താല്‍പ്പര്യപ്രകാരം സംസ്ഥാനത്ത് ചില സ്‌റ്റേഷനുകളിലെ സിഐമാരുടെ സ്ഥലം മാറ്റത്തില്‍ ഐജി ഇടപെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഐജിയുടെ ഇടപടല്‍ ചോര്‍ത്തിയത് പോലീസ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരാണെന്നാണ് ഐജി പറയുന്നത്. വാര്‍ത്ത ചോര്‍ത്തിയവരെ നിലയ്ക്കു നിര്‍ത്തുമെന്നും പോലീസ് ആസ്ഥാന്തത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്നും സുരേഷ് രാജ് പുരോഹിത് ഉദ്യോഗസ്ഥരോട് വെല്ലുവിളിച്ചു.

Read Also: എം വേലായുധന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെ അവഹേളിക്കാന്‍ ഉദ്യോഗസ്ഥര്‍ വിത്യസ്ഥ കളറുകളില്‍ ടാഗ് വിതരണം ചെയ്ത ഐജിയുടെ നടപടി വിവാദമായിരുന്നു. എന്നാല്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇടപെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിവേചമില്ലാത്ത തരത്തില്‍ ടാഗുകള്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സുരേഷ് രാജ് പുരോഹിത് കടുത്ത ഹിന്ദുത്വ വാദിയാണെന്നും അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. ഐജിക്കെതിരെ എന്‍ജിഒ യൂണിയന്‍ മുഖേന സര്‍ക്കാറിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. ഐജിയെ മാറ്റണമെന്ന് പ്രമേയം പാസാക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Read Also: ഭരണം കയ്യിലുണ്ടെങ്കില്‍ നിയമം പാലിക്കേണ്ടേ ? സിപിഎം ലോക്കല്‍സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ കേസ്

എന്നാല്‍ തനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സുരേഷ് രാജ് പുരോഹിത് ഭീഷണിപ്പെടുത്തുകയാണെന്നും ആഭ്യന്തരവകുപ്പ് തനിക്കെതിരെ ഒരു നടപടിയുമെടുക്കില്ലെന്ന് വെല്ലുവിളിച്ചെന്നുമാണ് വിവരം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Will enforce sangh agenda in police Headquarters, Can you stop IG Suresh Raj Purohit dares.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X