കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പരിശോധിക്കുമെന്ന് മന്ത്രി; അപ്രായോഗികമെന്ന് ബി ഉണ്ണികൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എകെ ബാലന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജ്ഞാനപീഠം പുരസ്കാരം നേടിയത് 2 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; കുമരനെല്ലൂര്‍ സ്കൂളിന് അത്യപൂര്‍വ്വ നേട്ടംജ്ഞാനപീഠം പുരസ്കാരം നേടിയത് 2 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; കുമരനെല്ലൂര്‍ സ്കൂളിന് അത്യപൂര്‍വ്വ നേട്ടം

മയക്ക് മരുന്നിന്‍റേയും കഞ്ചാവിന്‍റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

balan

ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം. അത്രയും വലിയ ക്രൈമുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും അപ്പോള്‍ അത് പറയാതെ മറ്റൊരു വിഷയം വന്നപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് അന്വേഷിക്കും. വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്‍പില്‍ ഹാജരാക്കേണട് പരാതി പറഞ്ഞവരുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

വ്യക്തികളെ നിരിക്ഷിക്കാൻ ബിജെപി എന്ത് ഉപകരണമാണ് വാങ്ങിയത്? കേന്ദ്രമന്ത്രിക്കെതിരെ യെച്ചൂരിവ്യക്തികളെ നിരിക്ഷിക്കാൻ ബിജെപി എന്ത് ഉപകരണമാണ് വാങ്ങിയത്? കേന്ദ്രമന്ത്രിക്കെതിരെ യെച്ചൂരി

Recommended Video

cmsvideo
വിലക്കിനോട് ഷെയിനിന്റെ പ്രതികരണം | Oneindia Malayalam

അതേസമയം, സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തുക എന്നുള്ള അപ്രായോഗികമായ കാര്യമാണെന്നായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

English summary
will examine intoxicants in movie sets says minister ak balan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X