Get Updates
Get notified of breaking news, exclusive insights, and must-see stories!

Muslim League Minister: ഫാത്തിമ തഹ്ലിയ മന്ത്രിയാകുമോ? വീണ്ടും പാണക്കാട്ടെ മാജികിന് സാധ്യത

മലപ്പുറം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗിന് മികച്ച പ്രാതിനിധ്യം സര്‍ക്കാരിലുണ്ടാകും. കുറഞ്ഞത് അഞ്ച് മന്ത്രി പദവികളാണ് പ്രതീക്ഷ. മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ലീഗ് അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. അന്ന് അനാവശ്യ ചര്‍ച്ചകളിലേക്ക് പോയ പോലെ ഇത്തവണയുണ്ടാകില്ല. മുസ്ലിം ലീഗിന് അതിനപ്പുറവും അര്‍ഹതയുണ്ട് എന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്.

പികെ കുഞ്ഞാലിക്കുട്ടി തന്നെയാകും മുസ്ലിം ലീഗില്‍ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുക. വേങ്ങര വിട്ട് മലപ്പുറത്തേക്ക് മാറി മല്‍സരിച്ച കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് മുസ്ലിം ലീഗിലെ വിലയിരുത്തല്‍. മല്‍സരിച്ച വനിതകള്‍ ജയിച്ചാല്‍ പാണക്കാട് സാദിഖലി തങ്ങളുടെ മറ്റൊരു മാജിക് മന്ത്രിസഭയിലും പ്രകടമാകും.

muslim league ministers discussion

പികെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ കോട്ടക്കലില്‍ മല്‍സരിച്ച ആബിദ് ഹുസൈന്‍ തങ്ങള്‍, മണ്ണാര്‍ക്കാട് മല്‍സരിച്ച എന്‍ ഷംസുദ്ദീന്‍, കുറ്റ്യാടിയിലെ പാറക്കല്‍ അബ്ദുല്ല, മഞ്ചേശ്വരത്തെ എകെഎം അഷ്‌റഫ് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഇത് കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലീഗ് പ്രതീക്ഷിക്കുന്നു.

എംകെ മുനീറിന് കാബിനറ്റ് പദവിയില്‍ ഒരു നിയമനം ഉണ്ടാകുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. കോഴിക്കോട് സൗത്തില്‍ മല്‍സരിക്കാന്‍ തയ്യാറെടുത്ത മുനീര്‍ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുനീറിന് സുപ്രധാന പദവി നല്‍കിയേക്കും. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ വിഎസ് അച്യുതാനനന്ദന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയ പോലെ ഒന്ന് മുനീറിന് ലഭിച്ചേക്കും.

മുസ്ലിം ലീഗില്‍ വനിതാ മന്ത്രി

രണ്ട് വനിതകളാണ് മുസ്ലിം ലീഗ് ടിക്കറ്റില്‍ മല്‍സരിച്ചത്. തളിപ്പറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയയും. ഇവരില്‍ ആരെങ്കിലും ഒരാള്‍ ജയിച്ചാല്‍ മന്ത്രിസ്ഥാനം ഉറപ്പാണ്. പേരാമ്പ്രയില്‍ അപ്രതീക്ഷിതമായിട്ടാണ് ഫാത്തിമ സ്ഥാനാര്‍ഥിയായത്. മുസ്ലിം ലീഗിലെ പല നേതാക്കള്‍ക്കും ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. പാണക്കാട് സാദിഖലി തങ്ങളുടെ വ്യത്യസ്തമായ തീരുമാനങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി പിന്നീട് അഭിനന്ദനകള്‍ ഉയരുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ വനിതകള്‍ ജയിച്ചാല്‍ ഉറപ്പായും മന്ത്രിപദവി മുസ്ലിം ലീഗ് നല്‍കിയേക്കും. ടിപി രാമകൃഷ്ണനെതിരെ പേരാമ്പ്രയില്‍ ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ ഫാത്തിമയ്ക്ക് സാധിച്ചു എന്നാണ് മുസ്ലിം ലീഗിലെ വിലയിരുത്തല്‍. മണ്ഡലം സംസ്ഥാന വ്യാപകമായ ചര്‍ച്ചയായത് ഫാത്തിമയുടെ പ്രചാരണത്തിന്റെ വിജയമാണെന്നും മുസ്ലിം ലീഗ് കരുതുന്നു. യുഡിഎഫ് തരംഗമുണ്ടായാല്‍ ഫാത്തിമ ജയിക്കുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

അതേസമയം, പികെ ബഷീര്‍, കെഎം ഷാജി, ടിവി ഇബ്രാഹീം, കുറുക്കോളി മൊയ്തീന്‍, റസാഖ് മാസ്റ്റര്‍ എന്നിവരെല്ലാം മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള മുസ്ലിം ലീഗ് നേതാക്കളാണ്. ആദ്യത്തെ നാലു പേരും മലപ്പുറം ജില്ലയില്‍ നിന്ന് ജനവിധി തേടിയവരായതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കാകും ഏതെങ്കിലും ഓരാളെ പരിഗണിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+