കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തെരുവ് നായ മനുഷ്യനെ കടിച്ചാല്‍, മൂന്ന് നായ്ക്കളെ കൊല്ലും: ചിറ്റലപ്പിള്ളിയുടെ ഭീഷണി!

Google Oneindia Malayalam News

കൊച്ചി: തെരുവ് നായ വിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തിയ ഏകദിന ഉപവാസം സമാപിച്ചു. വെറുതേ ഒരുദിവസം നിരാഹാരമിരുന്ന് സമരം അവസാനിപ്പിയ്ക്കുകയായിരുന്നില്ല ചിറ്റലപ്പിള്ളി. സമരം അവസാനിപ്പിച്ചപ്പോള്‍ ചില മുന്നറിയിപ്പുകളും നല്‍കി.

ഇനി ഒരു തെരുവ് നായ ഒരു മനുഷ്യനേയോ വളര്‍ത്തുമൃഗത്തേയോ കടിച്ചാല്‍, മൂന്ന് തെരുവ് നായ്ക്കളെ കൊല്ലും എന്നാണ് ചിറ്റിലപ്പിള്ളി പറയുന്നത്. ചിറ്റിലപ്പിള്ളി പറഞ്ഞത് തെരുവ് നായ്ക്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമോ ?

തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ശക്തിയുക്തം ശബ്ദമുയര്‍ത്തുന്ന മനേക ഗാന്ധിയെ കോടതി കയറ്റുമെന്നും അദ്ദേഹം പറയുന്നുണ്ട്. മനേകയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കും എന്നാണ് പറയുന്നത്.

ഒരു നായ കടിച്ചാല്‍

ഒരു നായ കടിച്ചാല്‍

ഒരു തെരുവ് നായ ഇനി ഏതെങ്കിലും മനുഷ്യനേയോ വളര്‍ത്തുമൃഗത്തേയോ കൊന്നാല്‍, അതിന് പകരമായി മൂന്ന് തെരുവ് നായ്ക്കളെ കൊല്ലും എന്നാണ് ചിറ്റിലപ്പിള്ളിയുടെ ഭീഷണി.

സംരക്ഷിയ്ക്കാന്‍ നോക്കിയാല്‍...

സംരക്ഷിയ്ക്കാന്‍ നോക്കിയാല്‍...

ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഷെല്‍ട്ടറുകളിലാക്കിയാല്‍ പ്രശ്‌നമുണ്ടോ...? അങ്ങനെ ചെയ്താല്‍ ആ ഷെല്‍ട്ടറുകള്‍ തല്ലിപ്പൊളിയ്ക്കും എന്നതാണ് അടുത്ത ഭീണി.

തെരുവ് നായ്ക്കള്‍ കേട്ടുകാണുമോ?

കൊച്ചൗസെപ്പ് ചിറ്റിലപ്പിള്ളി നടത്തിയനിരാഹാര സമരത്തെ കുറിച്ചോ അദ്ദേഹം ഉയര്‍ത്തിയ ഭീഷണികളെ കുറിച്ചോ തെരുവ് നായ്ക്കള്‍ക്ക് എന്തെങ്കിലും വിവരം ലഭിയ്ക്കുമോ! അങ്ങനെയെങ്കില്‍ അവ ഇനി ആരേയും കടിയ്ക്കില്ലെന്ന് കരുതാം!!!

മുന്നറിയിപ്പ് നായ്ക്കള്‍ക്കോ മൃഗസ്‌നേഹികള്‍ക്കോ

മുന്നറിയിപ്പ് നായ്ക്കള്‍ക്കോ മൃഗസ്‌നേഹികള്‍ക്കോ

ചിറ്റലപ്പിള്ളി ഇപ്പോള്‍ നല്‍കിയ മുന്നറിയിപ്പ് തെരുവ് നായ്ക്കള്‍ക്കുളളതാണോ അതോ അവയെ സംരക്ഷിയ്ക്കുന്നവര്‍ക്കുള്ളതാണോ? തീര്‍ച്ചയായും അത് മൃഗസ്‌നേഹികള്‍ക്ക് നേര്‍ക്ക് തന്നെയാണ്.

മനേക ഗാന്ധി

മനേക ഗാന്ധി

കേന്ദ്ര മന്ത്രി മനേക ഗാന്ധി, തെരുവ് നായ്ക്കളെ കൊല്ലുന്നതിനെ എതിര്‍ക്കുന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നാണ് ചിറ്റിലപ്പിള്ളിയുടെ ആരോപണം. പേവിഷ പ്രതിരോധ മരുന്ന് ഉത്പാദിപ്പിയ്ക്കുന്ന കമ്പനികളില്‍ നിന്ന് കമ്മീഷന്‍ പറ്റുന്നുണ്ടാകാമെന്നാണ് ചിറ്റിലപ്പിള്ളി പറഞ്ഞത്.

തെളിവുണ്ട്

തെളിവുണ്ട്

ചില മരുന്ന് കമ്പനികള്‍ക്ക് വേണ്ടി മനേക ഗാന്ധി പ്രവര്‍ത്തിയ്ക്കുന്നതിനെ കുറിച്ച് തനിയ്ക്ക് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ചിറ്റിലപ്പിള്ളി പറയുന്നത്.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

മനേക ഗാന്ധിയ്‌ക്കെതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ കേസ് കൊടുക്കുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.

നിരാഹാരം അവസാനിപ്പിച്ചത്

നിരാഹാരം അവസാനിപ്പിച്ചത്

ഭാര്യ ഷീലയില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചാണ്, 24 മണിക്കൂര്‍ നീണ്ട നിരാഹാര സമരം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവസാനിപ്പിച്ചത്.

English summary
Stray Dog Issue: Will file case against Manek Gandhi says Kochouseph Chittilappilly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X