• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജി23 കോൺഗ്രസിനെ രക്ഷിക്കുമോ? അതോ വീണ്ടും ഭിന്നിക്കുകയാണോ?; കുറിപ്പുമായി എംവി ജയരാജന്‍

തിരുവനന്തപുരം: കോൺഗ്രസ് വീണ്ടും ഭിന്നിക്കുകയാണോ? അതോ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുകയാണോ? ഇത്തരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഗമം എന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഹൈക്കമാന്റിന്റെ കെട്ട് പൊട്ടി. സോണിയക്കോ രാഹുലിനോ പൊട്ടിയ ഹൈക്കമാണ്ടിനെ നേരെയാക്കാൻ കഴിയില്ലെന്ന് അണികളിൽ നല്ലൊരു ശതമാനവും കരുതുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നട്ടെല്ല് തകർന്ന ഹൈക്കമാൻഡും വിവാദങ്ങളുമായി ഓടി നടക്കുന്ന ലോക്കമാൻഡും- G23 കോൺഗ്രസിനെ രക്ഷിക്കുമോ?

കോൺഗ്രസ് വീണ്ടും ഭിന്നിക്കുകയാണോ? അതോ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുകയാണോ? ഇത്തരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഗമം. കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കപിൽ സിബൽ പറയുമ്പോൾ രാഹുലിനെതിരെ ആഞ്ഞടിക്കുകയാണ് ആനന്ദ്ശർമ്മ.

തങ്ങൾ പിൻവാതിലിലൂടെ വന്നവരല്ലെന്നും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസ്സിൽ മുൻവാതിലിലൂടെ വന്നതാണെന്നും ഓർമപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ്സിന്റെ തകർച്ചയിൽ ദുഃഖമുണ്ടെന്നും ഈ നേതാക്കൾ പറയുന്നു. ഏതായാലും ഒരു കാര്യം വ്യക്തമാണ്. ഹൈക്കമാന്റിന്റെ കെട്ട് പൊട്ടി. സോണിയക്കോ രാഹുലിനോ പൊട്ടിയ ഹൈക്കമാണ്ടിനെ നേരെയാക്കാൻ കഴിയില്ലെന്ന് അണികളിൽ നല്ലൊരു ശതമാനവും കരുതുന്നു.അപ്പോഴാണ് മുന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ മോഹവുമായി രാഹുൽ രംഗത്തിറങ്ങിയത്.മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലെങ്കിൽ തന്റെ അണികളായ എം.പി - എംഎൽഎ മാരെ ബിജെപി വിലക്കെടുക്കുമെന്ന് രാഹുലിനറിയാം അരുണാചൽ പ്രദേശിൽ മൂന്നിൽ രണ്ടിലധികം MLA മാർ കോൺഗ്രസിനുണ്ടായിട്ടും തങ്ങളുടെ മുഖ്യമന്ത്രിയടക്കം കൂട്ടത്തോടെ BJP യിൽ എത്തുകയും ഭരണം നഷ്ടപ്പെടുകയും ചെയ്തില്ലേ.

7 സംസ്ഥാനങ്ങൾ BJP യുടെ കയ്യിൽ തളികയിൽ ഭരണം എത്തിച്ചത് കോൺഗ്രസല്ലേ.ആ കോൺഗ്രസിനെ കേരളത്തിലെങ്ങിനെ വിശ്വസിക്കും.കാവിത്തലപ്പാവുമായി കോൺഗ്രസ് വിമത നേതാക്കളുടെ യോഗം നൽകുന്ന സന്ദേശം എന്താണ്? G 23 നേതാക്കളായ തിരുത്തലവാദികൾ കോൺഗ്രസിനെ രക്ഷിക്കാൻ നോക്കുമ്പോൾ എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന് രാഹുലിന്റെ നേതൃത്വത്തിൽ ബിജെപി യിലേക്കുള്ള റിക്രൂട്ട്മെന്റ് തുടർച്ചയായി നടക്കുമ്പോൾ എങ്ങിനെ കോൺഗ്രസ് രക്ഷപ്പെടും.

കേരളത്തിൽ പി.ആർ. ഏജൻസികളെയാണ് തെരഞ്ഞെടുപ്പ് കാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ട് ഏൽപിച്ചിരിക്കുന്നത്. അതിനെതിരെ ഐ.-എ ഗ്രൂപ്പുകൾ രംഗത്തിറങ്ങി.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

വയനാട് ഡി.സി.സി. സെക്രട്ടറി രാജിവെച്ച് എൽ.ജെ.ഡി.യിൽ ചേർന്നു. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളിയെ മാറ്റി കെ. സുധാകരനെ അവിടെ നോമിനേറ്റ് ചെയ്യുമെന്ന മാധ്യമ റിപ്പോർട്ടുണ്ട്. മുല്ലപ്പള്ളി നിയമസഭാ സ്ഥാനാർത്ഥിയാകുമെന്നും കേൾക്കുന്നു. അങ്ങിനെ ചെയ്യുമ്പോൾ എം.പി. സ്ഥാനം രാജിവെച്ചതിന് ശേഷമായിരിക്കുമോ കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റാവുക എന്ന ചോദ്യവും ഉയർന്നുവന്നു. പോണ്ടിച്ചേരിയിൽ മന്ത്രിമാരടക്കമുള്ള കോൺഗ്രസ് എം.എൽ.എ.മാർ ബിജെപിയിലേക്ക് ചേക്കേറിയത് രാഹുലിന്റെ പിടിപ്പുകേടായി രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. ചുരുക്കത്തിൽ കോൺഗ്രസ്സിന്റെ നട്ടെല്ലിനാണ് ക്ഷതം ഏറ്റിരിക്കുന്നത്. നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത കോൺഗ്രസ്സ് എങ്ങനെയാണ് കേരളം ഭരിക്കാൻ പോകുന്നത്?

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Will G23 save Congress? Or is it splitting again ?; MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X