കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ ചടങ്ങുകളില്‍ പ്ലാസ്റ്റിക് ഒഴിവാക്കിയാല്‍ രണ്ട് പവന്‍ സ്വര്‍ണ്ണം സമ്മാനം!

വിവാഹ ചടങ്ങുകള്‍ പ്ലാസ്റ്റിക് വിമുക്തമായാല്‍ രണ്ട് പവന്‍ സ്വര്‍ണ്ണം സമ്മാനമായി നല്‍കാനാണ് മട്ടന്നൂര്‍ നഗരസഭയുടെ തീരുമാനം.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: വിവാഹ ചടങ്ങുകള്‍ കാരണമുണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മട്ടന്നൂര്‍ നഗരസഭയുടെ പുതിയ പദ്ധതി. വിവാഹ ചടങ്ങുകള്‍ പ്ലാസ്റ്റിക് വിമുക്തമായാല്‍ രണ്ട് പവന്‍ സ്വര്‍ണ്ണം സമ്മാനമായി നല്‍കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

വിവാഹ ചടങ്ങില്‍ ഉപയോഗിക്കുന്ന പ്ലേറ്റ്, ഗ്ലാസ്, അലങ്കാരങ്ങള്‍ തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് നഗരസഭയുടെ നിര്‍ദേശം. ജനുവരി മാസത്തില്‍ നടക്കുന്ന വിവാഹ ചടങ്ങുകളും വിരുന്നുകളുമാണ് സമ്മാന പദ്ധതിയിലേക്ക് പരിഗണിക്കുക. പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുകയും, ചടങ്ങുകള്‍ക്ക് ശേഷം വരുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായ സംസ്‌കരിക്കുന്നവര്‍ക്കുമാണ് സമ്മാനം നല്‍കുക.

ഗ്രീന്‍ പ്രോട്ടോക്കോള്‍

ഗ്രീന്‍ പ്രോട്ടോക്കോള്‍

പ്ലാസ്റ്റിക് വിമുക്ത നഗരസഭയെന്ന ലക്ഷ്യം കൈവരിക്കാന്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്ലാസ്റ്റിക് വിമുക്ത വിവാഹ ചടങ്ങുകള്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്.

രണ്ട് പവന്‍ സ്വര്‍ണ്ണം സമ്മാനം..

രണ്ട് പവന്‍ സ്വര്‍ണ്ണം സമ്മാനം..

കല്യാണ സീസണായ ജനുവരി പത്ത് മുതല്‍ 31 വരെയുള്ള ചടങ്ങുകളാണ് സമ്മാന പദ്ധതിയിലേക്ക് പരിഗണിക്കുക. മാലിന്യരഹിത വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് രണ്ട് പവന്‍ സ്വര്‍ണ്ണമാണ് സമ്മാനമായി ലഭിക്കുക.

മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയും വേണം...

മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയും വേണം...

പ്ലാസ്റ്റിക് വിമുക്തമായ വിവാഹ ചടങ്ങ് നടത്തിയാല്‍ മാത്രം സമ്മാനം ലഭിക്കില്ല, ചടങ്ങിന് ശേഷമുണ്ടാകുന്ന മറ്റു മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിച്ചാല്‍ മാത്രമേ സ്വര്‍ണ്ണ സമ്മാന പദ്ധതിയിലേക്ക് പരിഗണിക്കുകയുള്ളു.

ഹരിതസഭകള്‍ രൂപീകരിക്കും...

ഹരിതസഭകള്‍ രൂപീകരിക്കും...

സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത നഗരസഭയെന്ന ലക്ഷ്യത്തിനായി സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും പ്ലാസ്റ്റിക് രഹിതമാക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡിലും ഹരിതസഭകള്‍ രൂപീകരിക്കും.

പാനൂരിലെ ഹരിത വിവാഹങ്ങള്‍...

പാനൂരിലെ ഹരിത വിവാഹങ്ങള്‍...

വിവാഹ ചടങ്ങുകളില്‍ നിന്നുണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി കണ്ണൂര്‍ പാനൂര്‍ പഞ്ചായത്തിലും ഹരിത വിവാഹങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

English summary
mattannur municipality is commencing new project that offers gold prize for plastic free marriages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X