കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മന്‍ ചാണ്ടി, ഇഎംഎസ് വരെ വന്നിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍!!

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗിനും പാണക്കാട് കുടുംബത്തിനുമെതിരെയുള്ള വിജയരാഘവന്റെ പരാമര്‍ശത്തെ ചര്‍ച്ചയാക്കി യുഡിഎഫ്. കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. വിജയരാഘവന് പാണക്കാട് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയാണ് ഉള്ളത്. കിട്ടാത്ത മുന്തിരിയായത് കൊണ്ട് അത് പുളിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ സങ്കുചിത താല്‍പര്യം മാത്രം മുന്നില്‍ കണ്ടാണ് വിജയരാഘവന്റെ വിമര്‍ശനം. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്തിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

1

സാദിഖലി ശിഹാബ് തങ്ങളും സിപിഎമ്മിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. എല്ലാ പാര്‍ട്ടിക്കാരും ജാതിമതസ്ഥരും പാണക്കാട്ട് വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ പലരും വരും. ഞങ്ങളുടേത് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പാരമ്പര്യമാണ്. ഇഎംഎസ്സൊക്കെ എന്റെ പിതാവുള്ള കാലത്തൊക്കെ പാണക്കാട്ട് വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള തോന്നലുകള്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് എന്തിന്റെ പേരിലാണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എന്‍കെ പ്രേമചന്ദ്രന്‍ എംപിയും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ ഭരണത്തിന് വേണ്ടി സിപിഎം കേരളത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നതായി പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഒരു മുസ്ലീം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. യുഡിഎഫിലെ ഐക്യമില്ലായ്മാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നണിയെ നയിക്കുന്നതോടെ യുഡിഎഫ് വമ്പന്‍ വിജയം തന്നെ നേടുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ പരാമര്‍ശം മൊത്തം മുസ്ലീങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും വിജയരാഘവനും ചേര്‍ന്ന് വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. മുസ്ലീം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും. മഞ്ചേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. മതേതരത്വം ഉയര്‍ത്തി പിടിച്ചാണ് യാത്രയെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

English summary
will go to panakkad many times says oommen chandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X