Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇനിയും ഉയരുമോ?ഇപ്പോൾ തന്നെ വാങ്ങേണ്ടതുണ്ടോ? വിശദമായി അറിയാം

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഔണ്‍സിന് 4429 ഡോളറിന് അടുത്താണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കനത്തത് ക്രൂഡ് ഓയിൽ വില ഉയർത്തിയതും പണപ്പെരുപ്പ പേടി ശക്തമായതുമാണ് ഇന്ന് സ്വർണത്തിന് അനുകൂലമായത്. അതേസമയം ഇനിയും സ്വർണ വില ഉയരുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

പശ്ചിമേഷ്യൻ സംഘർഷമായതോടെ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എണ്ണ വില. ബ്രെന്റ് ക്രൂഡ് വില 97 ഡോളറിന് മുകളിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 92 ഡോളറും കടന്നു. ഇതാണ് പണപ്പരുപ്പ ആശങ്ക ഉയർത്തുന്നത്. പണപ്പെരുപ്പം ഉയർന്നാൽ പലിശ നിരക്ക് വർധിപ്പിക്കാൻ യുഎസ് ഫെഡ് നിർബന്ധിതരായേക്കും.

goldornament

അതേസമയം പലിശ നിരക്ക് ഉയർത്തുന്നത് യുഎസ് ട്രഷറി വരുമാനം ഇനിയും ഉയരാൻ കാരണമാകും. നിലവിൽ 2 വർഷത്തെ ഉയർന്ന ഏറ്റവും ഉയർന്ന നിലയിലാണ് ട്രഷറി വരുമാനം ഉള്ളത്. 10 വർഷത്തെ ബോണ്ട് വരുമാനം നിലവിൽ 2 ബേസിസ് പോയിന്റിലധികം ഉയർന്ന് 4.78 ശതമാനത്തിലെത്തി. 30 വർഷത്തെ വരുമാനമാകട്ടെ 5.24 ശതമാനമായി. ട്രഷറി വരുമാനം കൂടുതൽ ലാഭകരമാകുന്നത് നിക്ഷേപകർ അതിലേക്ക് തിരിയാൻ പ്രേരിപ്പിക്കും. പലിശ നൽകാത്ത സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കും. ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയ്ക്കുകയും വില വലിയ തോതിൽ ഇടിയാൻ കാരണമാകുകയും ചെയ്യും.

പലിശ നിരക്ക് ഉയരുമെന്ന പ്രതീക്ഷകളും പശ്ചിമേഷ്യൻ സംഘർഷവും ഡോളറിൻ്റെ മൂല്യം ഏറ്റവും ഉയർന്ന നിലയിൽ എത്താൻ കാരണമായിട്ടുണ്ട്. 98.93 ആണ് നിലവിൽ ഡോളറിൻ്റെ മൂല്യം. ഡോളർ കരുത്താർജ്ജിക്കുന്നതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് അത് ചെലവേറിയതാക്കും. അതേസമയം ഇന്ത്യക്കാരെ സംബന്ധിച്ച് രൂപയുടെ മൂല്യവും നിർണായകമാണ്. നിലവിൽ ഡോളറിനെതിരെ 94.49 എന്ന നിലയിലാണ് രൂപ. അതായത് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെങ്കിൽ പോലും രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണത്തിൻ്റെ ഇറക്കുമതി ചെലവേറിയതാക്കും. ഇത് സ്വർണ വില കുതിച്ചുകയറാൻ കാരണമാകും.

അടുത്ത ആഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഉത്പാദന സൂചികയും ഉപഭോക്തൃ സൂചികയും ആണ് ഇനി വിപണി ഉറ്റുനോക്കുന്നത്. ഈ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പലിശ നിരക്കിൽ മാറ്റം വരുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് തീരുമാനം കൈക്കൊള്ളുക. പണപ്പെരുപ്പ നിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണെന്ന വിലയിരുത്തൽ ഉണ്ടായാൽ അത് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഉയർത്തും.

കാത്തിരിക്കണോ? അതോ വാങ്ങണോ?

പലിശ നിരക്ക് കൂട്ടിയാൽ സ്വാഭാവികമായും സ്വർണ വില കുത്തനെ കുറയാൻ കാരണമാകും. എന്നിരുന്നാൽ പോലും രാജ്യാന്തര വിപണയിൽ ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യത കുറവാണ്. പശ്ചിമേഷ്യൻ സംഘർഷം അടങ്ങുകയും പലിശപ്പേടി അയയുകയും ചെയ്താൽ മാത്രമേ ഇനി സ്വർണം കൂടുതൽ കരുത്താർജ്ജിക്കുകയുള്ളൂ. അത്തരമൊരു സാഹചര്യം അടുത്തെങ്ങും സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. എന്നിരിന്നാലും അനിശ്ചിതത്വം തുടരുമ്പോൾ ധൃതിപ്പെട്ട് സ്വർണം വാങ്ങാതിരിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+