സ്വർണം മൂക്കും കുത്തി വീഴുമോ അതോ കുതിച്ചുയരുമോ? സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറയുന്നു
വരും ദിവസങ്ങളിൽ കേരളത്തിൽ സ്വർണ വില കുറയുമോ അതോ കൂടുമോയെന്ന് പറയാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ആഗോള സാഹചര്യം ആ രീതിയിലാണ് പോകുന്നത്. ട്രംപിൻ്റെ മൌനമാണ് ഇപ്പോൾ ഒരുപരിധി വരെ വില കുറയാൻ കാരണമെന്നും അവർ പറഞ്ഞു.
'വില കുറയാനാണോ അതോ കൂടാനാണോ സാധ്യത എന്ന് പറയാൻ സാധിക്കാത്ത തരത്തിലുള്ള ആഗോള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ട്രംപിനെ പിടിച്ചു നിർത്തിയിരിക്കുന്നത് ഇനി എന്ത് ചെയ്യണമെന്ന ആലോചനയായിരിക്കും. ഒന്ന് ചൈനയും റഷ്യയും ഇറാനെ സപ്പോർട്ട് ചെയ്താൽ എന്തായിരിക്കും സംഭവിക്കുക, രണ്ട് ഇന്ത്യ യൂറോപ്യൻ യൂണിയനുമായിട്ടുള്ള എഗ്രിമെന്റിലെ ഒപ്പിവെക്കാൻ സമ്മതിച്ചിരിക്കുന്നു, യൂറോപ്യൻ യൂണിയനും സമ്മതിച്ചിരിക്കുന്നു, അത് വലിയൊരു ഷോക്ക് ആയിരിക്കും ട്രംപിന്. എങ്ങനെയാണ് ഈ യൂറോപ്യൻ യൂണിയനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയെന്നാകും ട്രംപിൻ്റെ ചിന്ത., കൂടാതെ ഓരോരോ രാജ്യങ്ങളെയും എടുത്ത് കശക്കി എറിയാനുള്ള ശ്രമം ട്രംപ് നടത്തിയേക്കും.

അതുപോലെതന്നെ ഇന്ത്യയെ മുട്ടുമടക്കിക്കാൻ വേണ്ടി ഏത് പ്രയോഗവും ട്രംപ് എടുത്തെന്ന് വരാം. അങ്ങനെയുള്ള സാഹചര്യത്തിൽ എന്ത് സംഭവിക്കും സ്വർണത്തിന്റെ വിലക്ക്, എന്ത് സംഭവിക്കും ഇന്ത്യൻ രൂപയുടെ മൂല്യത്തിന് എന്നൊന്നും പറയാൻ സാധിക്കില്ല.
ഇന്ത്യയിൽ ഒരു ബജറ്റ് വരാൻ പോവുകയാണ്. ഫ്രീ ബീസ് വാഗ്ദാനം ചെയ്യുന്ന ഒരു ബജറ്റ് ആയിരിക്കും ഒന്നാം തീയതി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത് എന്ന് ആഗോളതലത്തിലുള്ള ഈ ഓഹരി വിപണി ഒക്കെ വീക്ഷിക്കുന്ന എല്ലാവർക്കും അറിയാം. കാരണം ബിജെപി ഗവൺമെന്റിന്റെ ഏകചിന്ത ഇന്ത്യയെ മുഴുവനും ബിജെപി മയമാക്കി മാറ്റുക ,ഒരു ഹിന്ദു രാഷ്ട്രം എന്ന പേര് ചാർത്തി കൊടുക്കുക, കോൺസ്റ്റിറ്യൂഷനെ പോലും ഓവർടൈറ്റ് ചെയ്തുകൊണ്ട് ഇവിടുത്തെ ഡെമോക്രസിയെ അട്ടിമറിച്ചുകൊണ്ട് സെക്കുലറിസത്തെ അട്ടിമറിച്ചുകൊണ്ട് ഒരു വിജയം നേടണം, ആ രീതിയിലാണ് മോദി ഗവൺമെന്റ് വിചാരിക്കുന്നത്. അതുകൊണ്ടാണ് ബീഹാർ ഇലക്ഷനിൽ എന്താണ് സംഭവിച്ചത് ഒരു കോടി സ്ത്രീകൾക്കാണ് പതിനായിരം രൂപ വീതം കൊടുത്തത്. ഇലക്ഷൻ ഡിക്ലയർ ചെയ്യുന്നതിന്റെ തൊട്ടുമുൻപ് .
തങ്ങളെ പോലെ മറ്റ് സംസ്ഥാനങ്ങളും ഫ്രീ ബീസ് കൊടുത്താലോ എന്ന ഭയം കൊണ്ടാണ് ഇക്കണോമിക് സർവേയിൽ തന്നെ ഫ്രീ ബീസിന് കൊടുക്കുന്നത് തെറ്റാണെന്ന് ബിജെപി പറഞ്ഞത്. ഈ വിഷയങ്ങളൽ കോടതിക്ക് നേരിട്ട് ഇടപെടാനാകില്ല, മാത്രമല്ല ദരിദ്രരായ പാവങ്ങളുടെ അടുക്കൽ ഈ മോറൽ പ്രിൻസിപ്പിൾസ് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പതിനായിരം രൂപ ബിഹാറിലെ സ്ത്രീകളിൽ ഭൂരിഭാഗവും ഒന്നിച്ച് കണ്ടിട്ടുപോലും ഉണ്ടാകില്ല.
സ്വർണത്തിൻ്റെ വിലയിടിവിലേക്ക് വന്നാൽ സ്റ്റോക്ക് മാർക്കറ്റിലേക്ക് രണ്ട് ദിവസമായി ഇൻവെസ്റ്റ്മെന്റ് വന്നിട്ടുണ്ട്, എന്തുകൊണ്ട്? സ്റ്റോക്ക് മാർക്കറ്റിനെ വീക്ഷിക്കുന്ന എല്ലാവർക്കും അറിയാം ഈ നാല് സംസ്ഥാനങ്ങളിലെ ഇലക്ഷൻ വരുമ്പോഴേക്ക് ഗവൺമെന്റുകൾ ഫ്രീബീസ് കൊടുക്കും. ഇതെല്ലാം വിപണിയിൽ പ്രതിഫലിക്കും'അവർ പറഞ്ഞു.












Click it and Unblock the Notifications