ഗ്രീഷ്മയ്ക്ക് പരോൾ ലഭിക്കുമോ, ജയിലിൽ ചെയ്യുന്നത് എന്ത് ജോലി? സമയം ചെലവിടുന്നത് ഇങ്ങനെ..
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്ക്കൊപ്പം 4 സഹതടവുകാരാണ് ഉള്ളത്. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര ഒറ്റയ്ക്കാണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ സുപ്രീംകോടതി വരെ പോയി വിധി ഇളവ് ചെയ്യാനുള്ള സാധ്യത ഉള്ളതിനാൽ സാധാരണ സെല്ലുകളിൽ തന്നെയാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും താമസിപ്പിക്കുന്നത്. രാഷ്ട്രപതിയും ദയാഹർജി തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റുകയുള്ളൂ.
സാധാരണ തടുകാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്കും ജയിലിനുള്ളിൽ ലഭിക്കും. പക്ഷേ, ഇവരെ പ്രത്യേകം നിരീക്ഷിക്കും. വിചാരണ കോടതിക്ക് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ ഇവർക്ക് ജാമ്യമോ പരാളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഹ ബെഞ്ച് കേസ് പരിശോധിക്കണം. നേരത്തെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണ് എന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ എത്തിച്ചു.

ശിക്ഷപ്പെട്ടത് കൊണ്ട് ഇനി ജയിലിലെ ജോലികൾ ഗ്രീഷ്മ ചെയ്യേണ്ടി വരും. ഭക്ഷണപ്പൂരയിലോ പാവ, കരകൗശല വസ്തുക്കശളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി, ഗ്രീഷ്മയുടെ താല്പര്യം കൂടി ചോദിച്ച ശേഷമായിരിക്കും ജോലി നൽകുക. അഭിഭാഷകരോ, ബന്ധുക്കളോ ആരും തന്നെ ഇന്നലെ ഗ്രീഷ്മയെ കാണാൻ ജയിലിൽ എത്തിയിട്ടില്ല എന്നാണ് അധികൃതർ പറഞ്ഞത്. ജയിലിലെ വസ്ത്രമാണ് ഗ്രീഷ്മ ധരിക്കേണ്ടത്.
ചിത്രം വരച്ചാണ് ഗ്രീഷ്മ ജയിലിൽ സമയം ചെലവഴിക്കുന്നത്. ഇന്നലെ ജയിലിലെ ഫാർമസിയിലെത്തി ശരീര വേദനയ്ക്കുള്ള മരുന്ന് വാങ്ങിയിരുന്നു. ജയിലിലെ ജോലികൾ തത്ക്കാലം ഗ്രീഷ്മയ്ക്ക് നൽകില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സമയവും ഗ്രീഷ്മ സെല്ലിനുള്ളിൽ തന്നെയാണ് കഴിഞ്ഞത്.
അട്ടക്കുളങ്ങര വനിതാ ജയിലിലെ ഈ കൊല്ലത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പരാണ് ഗ്രീഷ്മയ്ക്ക് നൽകിയത്. 2022 ഒക്ടോബർ 14 ന് ആണ് ഗ്രീഷ്മ കാമുകനായ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്, 25 ാം തീയതിയാണ് ഷാരോൺ മരണപ്പെട്ടത്. തിരുവനന്തപുരം രൂറൽ എസ് പിയായിരുന്ന ഡി ശില്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്..












Click it and Unblock the Notifications