കേരളത്തിലും ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കുമോ
കോഴിക്കോട്/തിരുവനന്തപുരം: ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സേയുടെ പ്രതിമ കേരളത്തിലും സ്ഥാപിക്കുമോ...? കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്ന ചോദ്യമാണിത്. പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിട്ടും ഉണ്ട്.
അടുത്തിടെ വരെ കേരളത്തില്‍ ഹിന്ദു മഹാസഭ എന്ന സംഘടന അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് രണ്ടിടത്ത് ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്നും ഹിന്ദു മഹാസഭ നേതാക്കള്‍ പറയുന്നു.

എന്തായാലും ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണ് സുധീരന് പറയുന്നത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംഘപരിവാര്‍ സംഘടനകള്‍ ഗോഡ്സെയെ മഹത്വവത്കരിച്ച് രംഗത്തെത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. ഹിന്ദു മഹാസഭയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
വീരപുരുഷന്മാരുടെ പ്രതിമകള്‍ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നാണ് ഹിന്ദു മഹാസഭ.യുടെ അഭിപ്രായം. രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ പ്രതിമ സ്ഥാപിക്കും എന്നാണ് സംഘടനയുടെ ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ ലഖ്നൗവില്‍ ഗോഡ്സേക്കായി ക്ഷേത്രം പണിയുമെന്നും വിശ്വഹിന്ദു സഭ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
-
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം











Click it and Unblock the Notifications