കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ഗോഡ്‌സേയുടെ പ്രതിമ സ്ഥാപിക്കുമോ

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്/തിരുവനന്തപുരം: ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രതിമ കേരളത്തിലും സ്ഥാപിക്കുമോ...? കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്ന ചോദ്യമാണിത്. പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിട്ടും ഉണ്ട്.

അടുത്തിടെ വരെ കേരളത്തില്‍ ഹിന്ദു മഹാസഭ എന്ന സംഘടന അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് രണ്ടിടത്ത് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്നും ഹിന്ദു മഹാസഭ നേതാക്കള്‍ പറയുന്നു.

Nathuram Godse

എന്തായാലും ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണ് സുധീരന്‍ പറയുന്നത്.

VM Sudheeran

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംഘപരിവാര്‍ സംഘടനകള്‍ ഗോഡ്‌സെയെ മഹത്വവത്കരിച്ച് രംഗത്തെത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. ഹിന്ദു മഹാസഭയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

വീരപുരുഷന്‍മാരുടെ പ്രതിമകള്‍ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നാണ് ഹിന്ദു മഹാസഭ.യുടെ അഭിപ്രായം. രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ പ്രതിമ സ്ഥാപിക്കും എന്നാണ് സംഘടനയുടെ ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ ലഖ്‌നൗവില്‍ ഗോഡ്‌സേക്കായി ക്ഷേത്രം പണിയുമെന്നും വിശ്വഹിന്ദു സഭ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Will Hindu Maha Sabha install Godse statue in Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X