Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പടയൊരുക്കം; ഇത്തവണ സര്‍വ്വസന്നാഹങ്ങളോടെ! ചരിത്രം ആവര്‍ത്തിക്കുമോ?

കോഴിക്കോട്: മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടതിന് ശേഷം പലവിധ പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്. നേതാക്കളുടെ അപ്രമാദിത്തം മുതല്‍ അഴിമതി ആരോപണങ്ങളും വര്‍ഗ്ഗീയ പരാമരര്‍ശങ്ങളും പിളര്‍പ്പുകളും ചില സഖ്യങ്ങളും എല്ലാം മുസ്ലീം ലീഗിനെ പലപ്പോഴും ഉലച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ മുസ്ലീം ലീഗിന് കഴിഞ്ഞിരുന്നു.

ആ പ്രതിച്ഛായ മുസ്ലീം ലീഗിന് പൂര്‍ണമായും നഷ്ടപ്പെടുന്ന ഒരു സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു സ്വാധീനവും ഇല്ലാതിരുന്ന എതിര്‍ ശബ്ദങ്ങള്‍ക്ക് ഇപ്പോള്‍ ശക്തിയും പിന്തുണയും ഏറുന്നു എന്നതാണ് ഇതിന്റെ സൂചന. എത്രനാള്‍ ഇപ്പോഴത്തെ ശക്തര്‍ ശക്തരായി തുടരുമെന്നത് വലിയ ചോദ്യചിഹ്നമാണ്.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

1

പാര്‍ട്ടിയിലെ ഇപ്പോഴത്തെ ഏറ്റവും ശക്തന്‍ പികെ കുഞ്ഞാലിക്കുട്ടി തന്നെയാണ്. എന്ത് രാഷ്ട്രീയ തീരുമാനം ആണെങ്കിലും അതില്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയ്യൊപ്പില്ലാതെ ലീഗിന് പുറത്തേക്ക് വരില്ല. തീരുമാനം പുറത്ത് പറയുന്നത് ചിലപ്പോള്‍ പാണക്കാട് തങ്ങളോ കെപിഎ മജീദോ ആയിരിക്കാം എന്ന് മാത്രം. കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രമാദിത്തതിനെതിരെ മുസ്ലീം ലീഗില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. പലപ്പോഴും വ്യംഗ്യമായി അവര്‍ അത് പുറത്ത് പ്രകടിപ്പിച്ചിട്ടും ഉണ്ട്. പക്ഷേ, പാര്‍ട്ടി പിടിക്കാന്‍ മാത്രം അവര്‍ക്ക് ശക്തിയില്ലായിരുന്നു.

2

ദേശീയ പാര്‍ട്ടി എന്ന് പേരില്‍ ഉണ്ടെങ്കിലും കേരളത്തിന് പുറത്ത് വലിയ സ്വാധീനം ഒന്നും മുസ്ലീം ലീഗിന് അവകാശപ്പെടാനില്ല. കേരളത്തില്‍ പലപ്പോഴും വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും ചില കോട്ടകള്‍ തകരാതെ കാക്കാന്‍ എന്നും ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാലഘട്ടത്തില്‍ മുസ്ലീം ലീഗിനെ അതിന് പ്രാപ്തരാക്കിയവരില്‍ പ്രധാനി പികെ കുഞ്ഞാലിക്കുട്ടിയാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അസംഖ്യം മത, സാമുദായിക പാര്‍ട്ടികളുടെ ജനനത്തിന് ശേഷവും മുസ്ലീം ലീഗ്, പ്രഭാവം നഷ്ടപ്പെടാതെ തുടരുന്നു എന്നതും വാസ്തവമാണ്.

3

1980 കളില്‍ പാര്‍ട്ടിയില്‍ ഉദയം ചെയ്ത നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറം നഗരസഭ അധ്യക്ഷനായിട്ടാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. 1991 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. പിന്നീട് കേരളത്തിലെ മുസ്ലീം ലീഗില്‍ പികെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു തന്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടി സ്ഥാനം എന്താണെങ്കിലും കേരളത്തിലെ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങി. അതോടെ പലര്‍ക്കും മുന്‍നിരയില്‍ നിന്ന് മടങ്ങേണ്ടിയും വന്നിട്ടുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പലരേയും വെട്ടിയൊതുക്കിയാണ് കുഞ്ഞാലിക്കുട്ടി ഈ സ്ഥാനത്ത് എത്തിയത്.

4

പികെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ എത്രത്തോളം ശക്തനായിരുന്നു എന്നതിന്റെ തെളിവ് പഴയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് തന്നെയാണ്. ആ കേസിന്റെ നിയമസാധുതയ്ക്ക് അപ്പുറത്തേക്ക് പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിതനായ ആളാണ് കുഞ്ഞാലിക്കുട്ടി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെടി ജലീലിനോട് പരാജയപ്പെടുകയും ചെയ്തു. സാധാരണ ഗതിയില്‍ ഒരു നേതാവിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കാന്‍ ഇതെല്ലാം ധാരാളമാണ്. എന്നാല്‍ ആ പാര്‍ട്ടി മുസ്ലീം ലീഗും നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ആയതിനാല്‍ ചരിത്രം മറ്റൊന്നായി മാറുകയായിരുന്നു. അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും മറ്റൊരര്‍ത്ഥത്തില്‍ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കുംവിധം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് കഴിഞ്ഞത് ആ തോല്‍വിയെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആയിരുന്നു.

5

കുഞ്ഞാലിക്കുട്ടിയുടെ ഒരു ധാരയ്ക്ക് പുറത്ത് മുസ്ലീം ലീഗില്‍ ഉയര്‍ന്നുവന്നത് എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആയിരുന്നു. മുനീറിന്റെ പൊതുസമ്മതിയും സിഎച്ചിന്റെ മകനെന്ന വികാരവും എല്ലാം ഇതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ യുവാക്കളില്‍ വലിയൊരു വിഭാഗത്തിനെ അന്ന് കൂടെ നിര്‍ത്താന്‍ എംകെ മുനീറിന് കഴിഞ്ഞു. കെഎം ഷാജിയൊക്കെ യൂത്ത് ലീഗ് നേതാവായി തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന കാലം കൂടി ആയിരുന്നു അത്. മുനീറും കെഎം ഷാജിയും ചേര്‍ന്ന് മുസ്ലീം ലീഗില്‍ ഒരു പുതിയ വഴി തുറക്കുമെന്നൊക്കെ പലരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വേദികളില്‍ എതിരഭിപ്രായം ഉന്നയിച്ച് ഇവര്‍ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിന് മുന്നില്‍ വിലപ്പോയിരുന്നില്ല.

6

പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചാണ് 2017 ല്‍ മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പിന്നീട് 2019 ലും അദ്ദേഹം തന്നെ വിജയിച്ചു. എന്നാല്‍ 2021 ല്‍ ലോക്‌സഭ എംപി സ്ഥാനം രാജിവച്ചത് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് വലിയ എതിര്‍പ്പിനാണ് വഴിവച്ചത്. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും ഇതിനോട് താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അവിടേയും കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം വിജയിക്കുകയായിരുന്നു. കെഎം ഷാജിയൊക്കെ പൊതു വേദികളില്‍ അല്‍പം പരസ്യമായി തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. മുഈന്‍ അലി ശിഹാബ് തങ്ങള്‍ പരസ്യമായി ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. അന്നുമുതലാണ് മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ശക്തി പ്രാപിക്കുന്നത്.

7

ഇപ്പോള്‍ കെടി ജലീല്‍ ഉയര്‍ത്തി വിട്ട വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി ഏറെക്കുറേ പാര്‍ട്ടിയ്ക്കുള്ളില്‍ ഒറ്റപ്പെടുന്നു എന്നൊരു പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എതിര്‍പക്ഷത്ത് പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ആണെന്നത് തന്നെ ഏറെ നിര്‍ണായകമാണ്. രാഷ്ട്രീയ നേതൃത്വവും ആത്മീയ നേതൃത്വവും തമ്മിലൊരു വൈരുദ്ധ്യം പാര്‍ട്ടിക്കുള്ളില്‍ മുസ്ലീം ലീഗിന് പതിവുള്ളതല്ല. ഉന്നതാധികാര സമിതിയില്‍ മുഈന്‍ അലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും, കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നവരുടെ എണ്ണവും അത്ര വലുതായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടെയുണ്ടാകുമെന്ന് കരുതിയിരുന്ന പലരും കൂടെയുണ്ടായില്ല എന്നും കരുതേണ്ടി വരും.

8

എംകെ മുനീറും കെഎം ഷാജിയും ഉന്നാതാധികാര സമിതി യോഗത്തിന് ശേഷം നടത്തിയ പ്രതികരണങ്ങളും ഈ വിഷയത്തില്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ടുന്നവയാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന മട്ടിലായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉണ്ടായി എന്നതിന്റെ സൂചനകളും മുനീര്‍ നല്‍കിയിരുന്നു. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിയ്ക്ക് ഒരു പകയും ഇല്ലെന്നാണ് മുഈന്‍ അലി വിഷയത്തില്‍ ഷാജിയുടെ പ്രതികരണം. അതിന് ശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് മറ്റൊരു വിശദീകരണ കുറിപ്പും ഷാജി പോസ്റ്റ് ചെയ്തിട്ടുണ്ട്.

9

ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയ കെടി ജലീല്‍ പറഞ്ഞ മറ്റൊന്ന് കൂടി സൂചിപ്പിക്കാം. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ഒരു വാര്‍ത്താ സമ്മേളനം നടന്നിരിക്കുന്നു. മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു. സേഠു സാഹിബിനേയും പിഎം അബൂബക്കര്‍ സാഹിബിനേയും എല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്ലീം ലീഗില്‍ ഒരു തലമുറ ജനിക്കും എന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. അതെല്ലാം ഇനി സംഭവിക്കുമോ അതോ പൂര്‍വ്വാധികം ശക്തനായി പതിവുപോലെ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുമോ എന്ന് ഇനി കണ്ടറിയാം.

കിടിലൻ ഹെയർസ്റ്റൈലിൽ രഞ്ജിനി ഹരിദാസ്; വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+