കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ? കെസി വേണുഗോപാലിൻ്റെ മറുപടി ഇങ്ങനെ
എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻറ് ഉടൻ നിലപാട് വ്യക്തമാക്കുമെന്ന് കെസി വേണുഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നേതാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നത് മോശമായ കാര്യമൊന്നുമല്ല. വിജയസാധ്യത പരിഗണിച്ചാകും ഇക്കാര്യത്തിൽ നേതൃത്വം തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
'വളരെ വേഗത്തിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. ഒരു പ്രാവശ്യം സെൻട്രൽ ഇലക്ഷൻ കമ്മിറ്റി കൂടി കുറെ പേരുകൾ അംഗീകരിച്ചു കഴിഞ്ഞു. ഇനി കുറച്ചു പേരുകൾ കൂടെയുണ്ട്. ആ പേരുകൾക്ക് വേണ്ടിയുള്ള സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരം കാര്യങ്ങൾ വൈകാതെ തന്നെ പ്രഖ്യാപിക്കപ്പെടും. എഎംപിമാരുടെ കാര്യത്തിൽ ചില എംപിമാർക്ക് മത്സരിക്കണം എന്നുള്ള താല്പര്യം ഉണ്ടെന്ന് പാർട്ടി നേതൃത്വത്തെ അവർ അറിയിച്ചിട്ടുണ്ട് .സ്വാഭാവികമായിട്ടും ഇതിനകത്ത് ഒരു കോൾ എടുക്കേണ്ടത് ഹൈകമാൻഡ് ആണ്. ഹൈകമാൻഡ് യഥാസമയത്ത് ആ കാര്യത്തിൽ ഒരു തീരുമാനം അറിയിക്കും.

കെ സുധാകരന് പരിഭവം ഉണ്ടന്ന് തോന്നുന്നില്ല. കണ്ണൂരിനോടുള്ള സ്നേഹവും പാർട്ടിയോടുള്ള സ്നേഹവുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതൊന്നും മഹാപരാധമായിട്ടൊന്നും നമുക്ക് പറയാൻ കഴിയില്ല. മത്സരിക്കണമെങ്കിലും മത്സരിക്കേണ്ട എങ്കിലും അന്തിമമായ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാന്റെ തീരുമാനത്തിന് വിരുദ്ധമായിട്ട് പോകുന്ന ആളാണ് സുധാകരൻ എന്ന് എനിക്ക് തോന്നുന്നില്ല .
ഞാൻ മത്സരരംഗത്ത ഇല്ല എന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യത പരിഗണിച്ചുകൊണ്ടുള്ള കാര്യങ്ങളാണ് പാർട്ടി ആലോചിക്കുന്നത്. അത് കൂട്ടായിട്ടുള്ള ചർച്ചകളിലൂടെ എല്ലാവരുമായും ചർച്ച ചെയ്ത് പല കാര്യങ്ങളും പരിശോധിച്ചാണ് തീരുമാനിക്കുക. ആ തീരുമാനം വരും. എല്ലാവരുടെ മുന്നിലും ഒറ്റ ലക്ഷ്യമേ ഉള്ളൂ, യുഡിഎഫിനെ വിജയിപ്പിക്കുക ഈ ഭരണത്തെ മാറ്റുക എന്നുള്ളതാണ്', അദ്ദേഹം വ്യക്തമാക്കി.
'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് മാത്രം ലക്ഷ്യം വെച്ച് ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സർക്കാരിന്റെ രാഷ്ട്രീയ കാപട്യം കേരളം തിരിച്ചറിയും. നേരത്തെ ഈ സമവായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വിശ്വാസികൾക്ക് ഇത്രയേറെ ദ്രോഹങ്ങൾ സഹിക്കേണ്ടി വരുമായിരുന്നില്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സമയം വേണ്ടിവന്നു ഈ വിശ്വാസവിരുദ്ധ നിലപാട് മാറ്റാൻ. മലക്കം മറിച്ചൽ ആണെങ്കിൽ പോലും ഈ തീരുമാനം ഇപ്പോൾ എടുത്തത് നന്നായി. ഇത്തരം ജനവിരുദ്ധമായ തീരുമാനങ്ങൾ മാറ്റാൻ ഒരു പുതിയ യുഡിഎഫ് സർക്കാർ രണ്ടു മാസങ്ങൾക്കകം വരും. 10 കൊല്ലം ചെയ്യാത്ത കാര്യം ഒരാഴ്ചക്കാലത്തേക്ക് വെച്ചിട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇ ഇതുവരെ ചെയ്യാൻ മനസ്സില്ലാത്തവർ അവസാനം ചെയ്യുന്നത് തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള സ്പോൺസേർഡ് പ്രോഗ്രാം ആണ്. മാനിഫെസ്റ്റോയിലേക്ക് വെക്കേണ്ട കാര്യങ്ങൾ ഇപ്പോൾ പ്രഖ്യാപനമായിട്ട് പറയുന്നു എന്നേ ഉള്ളൂ.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഗുണ്ടായിസത്തിനുമെതിരെ ശക്തമായ ഒരു ഭരണമാറ്റം കേരള ജനത ഇന്ന് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ ഈ വികാരം ഉൾക്കൊണ്ട്, ഭരണമാറ്റമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേതാക്കളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങളെ ഞങ്ങൾ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു. ജനങ്ങളെ ഒട്ടും നിരാശപ്പെടുത്താതെ, ഈ ഭരണത്തെ താഴെയിറക്കാൻ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി മുൻപന്തിയിലുണ്ടാകും', അദ്ദേഹം പറഞ്ഞു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications