Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ് പദ്ധതി കേരളത്തിന് നഷ്ടമാകുമോ? കേന്ദ്ര സർക്കാർ നീക്കം ആശങ്കപ്പെടുത്തുന്നത്: തോമസ് ഐസക്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി കേരളത്തിന് നഷ്ടമാകുന്ന സ്ഥിതിയാണ് ഉള്ളതെന്ന് സി പി എം നേതാവും പിബി അംഗവുമായ തോമസ് ഐസക്. കേരളത്തിനുള്ള തൊഴിലുറപ്പ് പ്രവർത്തി ദിനങ്ങള്‍ വലിയ തോതില്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം. ഈ കുറവ് തൊഴിലുറപ്പിന്റെ ബജറ്റിൽവരുത്തിയ വെട്ടിക്കുറവിന്റെ ഫലമാണ്, അല്ലാതെ, കേരളത്തോടുള്ള വിവേചനമല്ലായെന്നു ചിലർ വാദിച്ചേക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. തോമസ് ഐസക്കിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

തൊഴിലുറപ്പ് കേരളത്തിനു നഷ്ടപ്പെടുമോ? 2021-22-ൽ 10.5 കോടി പ്രവൃത്തി ദിനങ്ങളാണ് കേരളത്തിന്റെ ലേബർ ബജറ്റായി കേന്ദ്ര സർക്കാർ അനുവദിച്ചത്. 2022-23-ൽ അത് 9.61 കോടി പ്രവൃത്തി ദിനങ്ങളായി കുറഞ്ഞു. 2023-24-ൽ വീണ്ടും 6 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.

issacff-

ഈ കുറവ് തൊഴിലുറപ്പിന്റെ ബജറ്റിൽവരുത്തിയ വെട്ടിക്കുറവിന്റെ ഫലമാണ്, അല്ലാതെ, കേരളത്തോടുള്ള വിവേചനമല്ലായെന്നു ചിലർ വാദിച്ചേക്കാം. ശരിയാണ്. മുൻ വർഷങ്ങളിൽ ഏതാണ്ട് 90000 കോടി രൂപ തൊഴിലുറപ്പിനു ചെലവാക്കിയ സ്ഥാനത്തു നടപ്പുവർഷം 60000 കോടിയേ വകയിരുത്തിയിട്ടുള്ളൂ. പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങളുടെമേലാണ് ഡെമോക്ലസിന്റെ വാള് വീഴുകയെന്നു വ്യക്തം. കാരണം കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ ദരിദ്രരുടെ എണ്ണവും തൊഴിൽദിനങ്ങളും വിലയിരുത്തുന്നതിനു മുൻ ഗ്രാമവികസന സെക്രട്ടറി അമജീത് സിൻഹ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

രാജ്യത്തെ മൊത്തം തൊഴിലുറപ്പ് തൊഴിൽദിനങ്ങളെ ജനസംഖ്യാ അടിസ്ഥാനത്തിലല്ല, ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ജനങ്ങളുടെ എണ്ണത്തിന്റെ അനുപാതത്തിൽ വേണം വീതംവയ്ക്കാൻ എന്നായിരുന്നു ഈ കമ്മിറ്റിയുടെ ശുപാർശ. ഇങ്ങനെ വന്നാൽ കേരളത്തിലെ തൊഴിൽദിനങ്ങൾ ഏതാണ്ട് ഇല്ലാതാകും. കാരണം കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡ പ്രകാരമുള്ള ദാരിദ്രരുടെ എണ്ണം കേരളത്തിൽ 0.55 ശതമാനമേ വരൂ.

തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പാവങ്ങളുടെ അത്താണിയാണ്. 16 ലക്ഷത്തിൽപ്പരം കുടുംബങ്ങളാണ് ഉപജീവനത്തിനായി തൊഴിലുറപ്പിനെ കേരളത്തിൽ ആശ്രയിക്കുന്നത്. ഈ പദ്ധതി ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനവും കേരളമാണ്. കൃത്യമായ സാമൂഹ്യ ഓഡിറ്റ് നടക്കുന്നുണ്ട്. അതുപ്രകാരം കണ്ടുപിടിച്ചിട്ടുള്ള ക്രമക്കേട് കേവലം 1% മാത്രമാണ്. തൊഴിലുറപ്പിനെ സംരക്ഷിക്കുന്നതിനു കേരളത്തിലെ മുഴുവൻ ജനങ്ങളും ബിജെപി നയത്തിനെതിരെ അണിനിരക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം 2005-ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമായി കേരളത്തിനു ലഭിച്ച ഒരു സുപ്രധാന നേട്ടം നമുക്കു നഷ്ടപ്പെടും.

ഇതുപറയുമ്പോൾ ഇടതുപക്ഷത്തിനു തൊഴിലുറപ്പിന്റെ കാര്യത്തിൽ എന്തുപങ്കെന്ന ചോദ്യവുമായി ചിലർ വന്നേക്കാം. അവർ തൊഴിലുറപ്പ് നിയമത്തിന്റെ ആദ്യ കരട് ബില്ല് ഒന്നു വായിക്കുക. അതിൽ തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കുവേണ്ടിയാണു വ്യവസ്ഥ ചെയ്തിരുന്നത്. ഇതിനെതിരെ നിശിതവിമർശനം ഉയർത്തിയത് ഇടതുപക്ഷമാണ്. താഴ്ന്ന കൂലിക്കുപോലും വേല ചെയ്യാൻ തയ്യാറുള്ളവരല്ലേ ഈ പദ്ധതിയിൽ ചേരാൻ മുന്നോട്ടുവരൂ. ഇവരെ വീണ്ടും ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന്റെ ആവശ്യമെന്ത്? തൊഴിൽ ആവശ്യപ്പെടുന്ന ഏതൊരാൾക്കും 100 ദിവസത്തെ പ്രവൃത്തി ദിനങ്ങൾ അവകാശമാകണം. ഈ കാഴ്ചപ്പാടാണ് അംഗീകാരം നേടിയത്.

ദാരിദ്ര്യരേഖയ്ക്കു കീഴിൽ അന്ന് കേരളത്തിൽ 10 ലക്ഷം കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്ന് ഓർക്കണം. അത് അതിവേഗത്തിൽ കുറഞ്ഞ് ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തി കേരളത്തിലെ പാവങ്ങൾങ്ങ് തൊഴിലുറപ്പിനെ നിഷേധിക്കുന്നതിനാണ് ഇന്നിപ്പോൾ ബിജെപി ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+