കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയിലാണ്ടി സിപിഎമ്മിന് ഒഞ്ചിയമാകുമോ?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്:കൊയിലാണ്ടി മേഖലയില്‍ സിപിഎം കടുത്ത പ്രതിസന്ധിയില്‍. കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍.

എന്‍വി ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണും ആയ കെ ശാന്ത രാജിക്കൊരുങ്ങി. രാജിക്കത്ത് ജില്ലാകമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഹരീന്ദ്രനും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി.

Koyilandi Map

പാര്‍ട്ടിവിരുദ്ധ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്ന പേരിലാണ് എന്‍വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതി പാര്‍ട്ടിയുടെ പ്രദേശിക അണികളില്‍ വന്‍ എതിര്‍പ്പാണ് ഉണ്ടായിട്ടുള്ളത്.

അതിനിടെ ആര്‍എംപി നേതാക്കള്‍ എന്‍വി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയത് സിപിഎമ്മിന് അടുത്ത വെല്ലുവിളിയായി. ആര്‍എപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവും, ജില്ലാ സെക്രട്ടറി പ്രകാശനും ആണ് എന്‍വി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതായി ആര്‍എംപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും എന്‍വി ബാലകൃഷ്ണന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മിറ്റികളിലെ പലരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നേതാക്കളും ബാലകൃഷ്ണനോട് അുഭാവം പുലര്‍ത്തുന്നവരാണ്.

കീഴരിയീരിലും മറ്റ് പല പഞ്ചായത്തുകളിലും പാര്‍ട്ടിയുടെ പഞ്ചായത്തംഗങ്ങളും ഭാരവാഹികളും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനുരഞ്ജന ശ്രമവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതുപോലെ ഒരു സാഹചര്യം കൊയിലാണ്ടിയില്‍ ഉണ്ടാക്കാത നോക്കാനുള്ള ശ്രമത്തിലാണ് സിപിഎം.

English summary
Will Koyilandi become another Onchiyam for CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X