Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ചാക്കോയെ എൽഡിഎഫ് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും? ചെറിയാൻ ഫിലിപ്പിന്റെ പേരും പരിഗണനയിൽ

തിരുവനന്തപുരം; സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത മാസം 12 നാണ് നടക്കുക. വയലാർ രവി, പി വി അബ്‌ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യു ഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക.

 യുഡിഎഫ് മത്സരിപ്പിക്കുക

യുഡിഎഫ് മത്സരിപ്പിക്കുക

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സി പിഎമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. ഇതിൽ പിവി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫ് തിരുമാനം. അതേസമയം ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് എൽഡിഎഫ് പരിഗണിക്കുന്നത്.

രാജിവെച്ചിരുന്നു

രാജിവെച്ചിരുന്നു

സര്‍ക്കാരിന്‍റെ നാല് മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം കഴി‍ഞ്ഞദിവസം ചെറിയാന്‍ ഫിലിപ്പ് ഒഴിഞ്ഞിരുന്നു. ഇതോടെ അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നായിരുന്നു ചർച്ചകൾ. നേരത്തേ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭ സീറ്റിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഘടകകക്ഷികളുടെ എതിർപ്പിനെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാം സീറ്റ്

രണ്ടാം സീറ്റ്

എന്നാൽ ഇത്തവണ അദ്ദേഹത്തിന് അവസരം നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം. അതേസമയം രണ്ടാം സീറ്റ് എൻസിപിക്ക് കൈമാറുമോയെന്നതാണ് ഉറ്റുനോക്കപ്പെട്ടുന്നത്. കോൺഗ്രസിൽ നിന്നും എൻസിപിയിലെത്തിയ പിസി ചാക്കോയെ രാജ്യസഭയിലേക്ക് അയക്കാൻ എൽഡിഎഫ് തയ്യാറായകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

യെച്ചൂരിയെ സന്ദർശിച്ചു

യെച്ചൂരിയെ സന്ദർശിച്ചു

ഇക്കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എൻസിപിയിൽ ചേർന്നത്. ഇതിന് തൊട്ട് മുൻപ് അദ്ദേഹം സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ സന്ദർശിച്ചിരുന്നു. ദില്ലിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

 മുൻ കോൺഗ്രസ് നേതാക്കൾ

മുൻ കോൺഗ്രസ് നേതാക്കൾ


അതേസമയം ചാക്കോയ്ക്കും സീറ്റ് ലഭിച്ചാൽ രണ്ട് മുൻ കോൺഗ്രസുകാർ ഇടതുപക്ഷത്തിന്റെ കൈത്താങ്ങിൽ രാജ്യസഭ എംപിമാരാകും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണഅടാകും.സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+