Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാള മേരിയെന്ന് വിളിച്ചിട്ടും കലിപ്പ് തീര്‍ന്നില്ല, അനുപമയുടെ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ !

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് നടി അനുപമ പരമേശ്വരന്‍. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അനുപമയുടെ ഒട്ടേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പല ചിത്രങ്ങളും മോര്‍ഫ് ചെയ്തവയാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയുടെ ഇത്തരം ആക്രമണത്തിന് ഇരയാവുകയാണ് നടി.

മറ്റൊരു സ്ത്രീയുടെ മുഖത്തിന്റെ സ്ഥാനത്ത് അനുപമയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്ത ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കരുതെന്ന് കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കണമെന്നും നടി ആരാധകരോട് അഭ്യര്‍ത്ഥിച്ചു

വ്യാജ ചിത്രം

വ്യാജ ചിത്രം

ഒരു ഹൗസ് ബോട്ടില്‍ നില്‍ക്കുന്ന തരത്തിലുള്ള അനുപമയുടെ ചിത്രങ്ങളാണ് വാട്ട്‌സ് ആപ്പിലും മറ്റും പ്രചരിയ്ക്കുന്നത്. അനുപമയുടേത് എന്ന പേരില്‍ പ്രചരിയ്ക്കുന്ന ഈ ചിത്രത്തിലെ സ്ത്രീയുടെ വസ്ത്രധാരണം തന്നെയാണ് പവരുടേയും നെറ്റി ചുളിയ്ക്കുന്നത്. ഇത് അനുപമ തന്നെയാണോ എന്ന് തോന്നിപ്പോകും

മറ്റൊരു സ്ത്രീ

മറ്റൊരു സ്ത്രീ

മറ്റൊരു സ്ത്രീയുടെ മുഖത്തിന്റെ സ്ഥാനത്ത് അനുപമയുടെ മുഖം മോര്‍ഫ് ചെയ്താണ് ചിത്രം പ്രചരിപ്പിയ്ക്കുന്നത്

 മോര്‍ഫ് ചെയ്തവ

മോര്‍ഫ് ചെയ്തവ

ഇത്തരം ചിത്രങ്ങളിലേറെയും മോര്‍ഫ് ചെയ്തവയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു

നിയമപരമായി

നിയമപരമായി

പ്രശ്‌നത്തെ നിയമപരമായി നേരിടാനാണ് അനുപമയുടെ തീരുമാനം

മുന്‍പും

മുന്‍പും

മുന്‍പും സോഷ്യല്‍ മീഡിയയില്‍ അനുപമയുടെ വ്യാജ ചിത്രം പ്രചരിച്ചിരുന്നു

ആരാധകരോട്

ആരാധകരോട്

ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കരുതെന്നും കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കണമെന്നും അനുപമ ആരാധകരോട് അഭ്യര്‍ത്ഥിയ്ക്കുന്നു.

 ചാള മേരി.........

ചാള മേരി.........

പ്രേമത്തില്‍ നീ പോടി ചാള മേരി എന്ന് നിവിന്‍ പറയുന്ന ഡയലോഗ് വിട്ടു പിടിയ്ക്കാന്‍ ഇതുവരേയും സോഷ്യല്‍ മീഡിയയില്‍ പലരും തയ്യാറായിട്ടില്ല. അനുപമയെ പലതരത്തിലും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപിയ്ക്കുന്നുമുണ്ട്

ഒട്ടേറെ

ഒട്ടേറെ

അനപമ പരമേശ്വരന്‍ മാത്രമല്ല ഒട്ടേറെ യുവ നടിമാര്‍ സോഷ്യല്‍ മീഡിയയുടെആക്രമണത്തിന് ഇരയായി. നടി ആശാ ശരത്തിന്റെ പേരിലും സോഷ്യല്‍ മീഡിയയില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+