കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്‍ മന്ത്രിയാകും? മുംബൈയിലേക്ക് പറന്ന് ശശീന്ദ്രന്‍, ശരദ് പവാറുമായി കൂടിക്കാഴ്ച

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഉടന്‍ തന്നെ പിണറായി മന്ത്രിസഭയില്‍ അഴിച്ചു പണിയുണ്ടായേക്കുമെന്ന സൂചനകള്‍ ശക്തം. തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് എന്‍സിപി മന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ താഴെയിറക്കി മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകളാണ് എന്‍സിപിയില്‍ കൊഴുക്കുന്നത്.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന എന്‍സിപി അധ്യക്ഷ സ്ഥാനത്തേക്ക് ശശീന്ദ്രനെ പരിഗണിക്കണമെന്നാണ് മാണി സി കാപ്പന്‍ അനുകൂല വിഭാഗത്തിന്‍റെ ആവശ്യം. അതിനിടെ കാപ്പന്‍ വിഭാഗത്തിന്‍റെ നീക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മന്ത്രി ശശീന്ദ്രന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ സന്ദര്‍ശിച്ചു. വിശദാംശങ്ങളിലേക്ക്

 പരിഗണിക്കേണ്ടെന്ന്

പരിഗണിക്കേണ്ടെന്ന്

പാലയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ ജയിച്ച പിന്നാലെ തന്നെ അദ്ദേഹം മന്ത്രിയായേക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. നേതൃത്വം പറഞ്ഞാല്‍ താന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കാപ്പന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

 അനുകൂലമാകും

അനുകൂലമാകും

ഇതോടെ മന്ത്രിയായ എകെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനായിക്കി മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. മാണിയുടെ തട്ടകമായ പാലാ മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കിയ മാണി സി കാപ്പനെ മന്ത്രിയാക്കിയാല്‍ അത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഗുണം ചെയ്തേക്കുമെന്നാണ് കാപ്പന്‍ വിഭാഗത്തിന്‍റെ വാദം .

 സമ്മര്‍ദ്ദം ചെലുത്തി കാപ്പനും?

സമ്മര്‍ദ്ദം ചെലുത്തി കാപ്പനും?

മാണി സി കാപ്പനെ മന്ത്രിയാക്കുന്നതില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ഇടയില്‍ അതൃപ്തി ഉണ്ടായേക്കില്ലെന്നും കാപ്പന്‍ വിഭാഗം കണക്ക് കൂട്ടുന്നുണ്ട്.തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രന്‍ രണ്ടം തവണ മന്ത്രിയായത്. അതിനാല്‍ തന്നെ മാണി സി കാപ്പന് വേണ്ടി ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നാണ് ഈ വിഭാഗത്തിന്‍റെ ആവശ്യം.

 ആദ്യം അനുമതി നല്‍കിയില്ല

ആദ്യം അനുമതി നല്‍കിയില്ല

ഇത് സംബന്ധിച്ച് ശരദ് പവാറിന് മേല്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. അതേസമയം തനിക്കെതിരായ നീക്കം ശക്തമായെന്ന് ഉറപ്പായതോടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ശശീന്ദ്രന്‍. പാര്‍ട്ടിയില്‍ ഒരു വിഭാഗം ചരടുവലി നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചപ്പോള്‍ തന്നെ ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശശീന്ദ്രന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പവാര്‍ അനുമതി നല്‍കിയിരുന്നില്ല.

 കേരളത്തിലേക്ക് അയക്കും

കേരളത്തിലേക്ക് അയക്കും

ഒടുവില്‍ ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലിനെ ഉടന്‍ കേരളത്തിലേക്ക് അയക്കാമെന്നാണ് പവാര്‍ ശശീന്ദ്രന് ഉറപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രി സ്ഥാനം സംബന്ധിച്ച പിടിവലി രൂക്ഷമായതോടെ തോമസ് ചാണ്ടി അനുസ്മരണം പോലും പാതി വഴിയിലായിരിക്കുകയാണ്.

 അടിയന്തര ഇടപെടല്‍

അടിയന്തര ഇടപെടല്‍

തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് നിലവില്‍ പീതാംബരന്‍ മാസ്റ്ററെ താത്കാലിക അധ്യക്ഷനാക്കി നിയമിച്ച് പുനസംഘടന നടത്താനാണ് ദേശീയ നേതൃത്വം ആലോചിച്ചത്. നിലവിലെ സാഹചര്യത്തില്‍ ദേശീയ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

 തടസ്സമാകരുതെന്ന്

തടസ്സമാകരുതെന്ന്

കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അടക്കമുള്ള ചര്‍ച്ചകളും സജീവമാകേണ്ടതുണ്ട്. അതിന് നിലവിലെ വടംവലികള്‍ തടസ്സമാകരുതെന്ന മുന്നറിയിപ്പും സംസ്ഥാന നേതാക്കള്‍ നല്‍കുന്നുണ്ട്.

 വാര്‍ത്ത തള്ളി ശശീന്ദ്രന്‍

വാര്‍ത്ത തള്ളി ശശീന്ദ്രന്‍

അതേസമയം മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനായാണ് മുംബൈ യാത്ര നടത്തിയതെന്ന വാര്‍ത്തകളെ തള്ളി ശശീന്ദ്രന്‍ രംഗത്തെത്തി. മകന്‍റെ വിവാഹം ക്ഷണിക്കാനാണ് മുംബൈയില്‍ എത്തിയതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

 അംഗീകരിക്കുമെന്ന് കാപ്പന്‍

അംഗീകരിക്കുമെന്ന് കാപ്പന്‍

അതിനിടെ മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ എന്‍സിപി കേന്ദ്ര നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 കൂടിക്കാഴ്ച അറിയില്ല

കൂടിക്കാഴ്ച അറിയില്ല

സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തില്‍ ഉടന്‍ തന്നെ തിരുമാനം എടുക്കേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ശരദ് പവാറുമായി എകെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയോന്ന് അറിയില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

English summary
Will Mani C kappan be the Minister?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X