കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് മാണി സി കാപ്പനോ?;മുന്നണി വിടുമോ?എംഎൽഎയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; രാഷ്ട്രപതി ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് കിട്ടിയ ഒരു വോട്ട് വലിയ രാഷ്ട്രീയ ചർച്ചകൾക്കായിരുന്നു വഴി തുറന്നത്. എൻഡിഎയ്ക്ക് പ്രാതിനിധ്യമില്ലാത്ത കേരള നിയമസഭയിൽ 140 അംഗങ്ങളും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ഇരുമുന്നണികളേയും ഒരുപോലെ ഞെട്ടിച്ച് കൊണ്ടായിരുന്നു മുർമവിന് ഒരു വോട്ട് ലഭിച്ചത്.

ഇതോടെ ഏത് എംഎൽഎയുടെ വോട്ടാണ് എൻഡിഎയ്ക്ക് മറിഞ്ഞതെന്ന ചോദ്യം ശക്തമായിരുന്നു. പല പേരുകളും ചർച്ചയായെങ്കിലും സോഷ്യൽ മീഡിയയിലെ ചർച്ച ഇപ്പോൾ എത്തി നിൽക്കുന്നത് പാലാ എംഎൽഎ മാണി സി കാപ്പനിലാണ്. കോട്ടയത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ഒരു യുഡിഎഫ് എംഎൽഎ എത്തിയേക്കുമെന്നും ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നുമുള്ള ചില വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാപ്പനെ ചുറ്റിയുള്ള ചർച്ച ചൂട് പിടിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ തള്ളി മാണി സി കാപ്പൻ തന്നെ രംഗത്തെത്തി.വിശദമായി വായിക്കാം

ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ

1


രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് സംസ്ഥാനത്ത് നിന്ന് ലഭിച്ച വോട്ട് ആകസ്മികമായിരുന്നില്ലെന്നും കോട്ടയത്ത് നിന്നുള്ള ഒരു എംഎൽഎ എൻഡിഎയുമായി ചർച്ച നടത്തുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മംഗളം ഓൺലൈൻ നൽകിയ റിപ്പോർട്ട്. മധ്യ കേരളത്തിൽ സീറോ മലബാർ സഭയിൽ നിർണായക സ്വാധീനമുളളയാണ് ഈ എംഎൽഎയെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം കോട്ടയത്ത് നിന്ന് എൻഡിഎ സ്ഥാനാർത്ഥിയാകുമെന്നുമായിരുന്നു മാണി സി കാപ്പന്റെ പേര് പറയാതെയുള്ള റിപ്പോർട്ടിൽ പറഞ്ഞത്.

4


യുഡിഎഫിൽ മാണി സി കാപ്പൻ അതൃപ്തിയിലാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. യുഡിഎഫ് വേദികളിൽ തഴയപ്പെടുന്നുവെന്നും പരിപാടികൾ തങ്ങളെ അറിയിക്കുന്നില്ലെന്നും ആരോപിച്ച് പരസ്യമായി തന്നെ കാപ്പൻ രംഗത്തെത്തിയിരുന്നു. ഇതോടെ കാപ്പൻ മുന്നണി വിടാനള്ള ആലോചനയിലാണെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം തന്നെ ഈ വാർത്തകൾ പിന്നീട് തള്ളി.അതേസമയം
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് എമ്മിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്ന കോൺഗ്രസ് ചിന്തൻ ശിബിരിലെ തീരുമാനമാണ് ഇപ്പോൾ മാണി സി കാപ്പൻ മുന്നണി വിട്ടേക്കുമെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കോൺഗ്രസ് എമ്മിനെ പിളർത്തി യുഡിഎഫിലെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ കോൺഗ്രസ് ആരംഭിച്ചിരുന്നതായും ഇത് മുൻകൂട്ടി കണ്ടാണ് കാപ്പൻ ചർച്ചകൾ ആരംഭിച്ചതെന്നുമുള്ള അഭ്യൂഹങ്ങളും ഉണ്ട്.

5


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് മാണി സി കാപ്പന്‍ യുഡിഎഫിലെത്തിയത്. എന്‍സിപിയുടെ പാല എംഎല്‍എ ആയിരുന്ന മാണി സി കാപ്പന് മണ്ഡലം നഷ്ടമാകുമെന്ന് സാഹചര്യത്തിലായിരുന്നു ഇടതമുന്നണി വിട്ടതും പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായതും. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെ പാലാ മണ്ഡലം അവര്‍ക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. വർഷങ്ങളായി മത്സരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ പ്രഖ്യാപിച്ചു. എന്നാൽ എൻസിപി നേതൃത്വം മുന്നണി തീരുമാനത്തോട് യോജിച്ചതോടെ നേതൃത്വത്തോട് ചെടിച്ചായിരുന്നു പുറത്തുപോകൽ. ജോസ് കെ മാണിയെ കോൺഗ്രസ് യുഡിഎഫിലേക്ക് തിരികെയെത്തിച്ചാൽ അത് വീണ്ടും കാപ്പന് വെല്ലുവിളി ആയേക്കും. ഈ സാഹചര്യത്തിലാണ് മുന്നണിയിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യതകൾ കാപ്പൻ പരിശോധിക്കുന്നതെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

3


അതേസമയം മുർമിവിന് ലഭിച്ച വോട്ട് തന്റേതല്ലെന്ന് പറയുകായണ് മാണി സി കാപ്പൻ. താൻ എൻ ഡി എയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും വ്യാജ വാർത്തകളാണെന്നും മാണി സി കാപ്പൻ പറഞ്ഞു. 'ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ ശേഷം വോട്ട് ചെയ്യും. നിലവിൽ അങ്ങനെ വോട്ട് ചെയ്തിട്ടില്ല', മാണി സി കാപ്പൻ പറഞ്ഞതായി സമയം ഓൺലൈൻ റിപ്പോർട്ട് ചെയ്തു.'ഞാൻ പാലായിലെ നല്ല കുടുംബക്കാരനാണ്. ചർച്ചകൾ പലയിടത്തും, പലതും നടക്കുന്നുണ്ടാകും. എന്‍റെ മണ്ഡലത്തിൽ എത്തുന്ന എല്ലാവരെയും ഒരു പോലെ തന്നെയാണ് ഞാൻ കാണുന്നത് മറിച്ചുള്ള ചർച്ചകൾക്കൊന്നും അടിസ്ഥാനമില്ല', അദ്ദേഹം പറഞ്ഞു.

 ദിലീപ് നിരപരാധിയെങ്കിൽ 'ഇക്കാര്യങ്ങൾ' എന്തിന് ചെയ്തു?മറുപടി തരൂ.. ചോദ്യങ്ങളുമായി സംവിധായകൻ ദിലീപ് നിരപരാധിയെങ്കിൽ 'ഇക്കാര്യങ്ങൾ' എന്തിന് ചെയ്തു?മറുപടി തരൂ.. ചോദ്യങ്ങളുമായി സംവിധായകൻ

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

English summary
Will Mani C Kappan Leave UDF And Join NDA? This is What His Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X