Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യരെ ഇറക്കി ചാലക്കുടി പിടിക്കാൻ എൽഡിഎഫ്? സാധ്യത തള്ളാതെ നേതൃത്വം

കൊച്ചി: യു ഡി എഫിന്റെ ഉരുക്കു കോട്ടയായിരുന്ന പഴയ മുകുന്ദപുരം മണ്ഡലമാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയത്. ചാലക്കുടി ആയ ശേഷവും കോൺഗ്രസിന്റെ സ്വാധീനത്തിന് വലിയ ഇളക്കം തട്ടിയിട്ടില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെപി ധനപാലനാണ് ഇവിടെ വിജയിച്ചത്. എന്നാൽ 2014 ൽ ഇവിടെ അപ്രതീക്ഷിത തിരിച്ചടി യു ഡി എഫ് നേരിട്ടു. എൽ ‍ഡി എഫ് സ്വതന്ത്രനായി രംഗത്തിറങ്ങിയ നടൻ ഇന്നസെന്റായിരുന്നു അന്ന് യു ഡിഎഫ് സ്ഥാനാർത്ഥിയായ പി സി ചാക്കോയെ പരാജയപ്പെടുത്തിയത്.

അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് ഇന്നസെന്റ് മത്സരിച്ചത്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു മത്സരത്തിന് മണ്ഡലത്തിൽ കളമൊരുങ്ങുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇന്നസെന്റിനെ പോലെ നടി മഞ്ജു വാര്യരെ ഇറക്കി മണ്ഡലം പിടിക്കാൻ എൽ ഡി എഫിൽ ആലോചന നടക്കുന്നുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

 manju2

2019 ലെ ലോക്സഭ തികഞ്ഞെടുപ്പിൽ ഇന്നസെന്റ് തന്നെയായിരുന്നു മത്സരിച്ചത്. എന്നാൽ പരാജയം രുചിച്ചു. 473444 വോട്ടുകൾ നേടി ബെന്നി ബെഹ്നാൻ യു ഡി എഫിന് വേണ്ടി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. ഇക്കുറി വിജയിക്കണമെങ്കിൽ കരുത്തർ തന്നെ ഇറങ്ങണമെന്നാണ് എൽ ഡി എഫിലെ ആലോചന. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ പേര് പരിഗണിക്കുന്നത്.

2014 ൽ അവസാന ഘട്ടത്തിൽ ഇന്നസെന്റ് ഇറങ്ങിയത് പോലെ മഞ്ജുവും ഇറങ്ങുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും, ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മഞ്ജു വാര്യരെ കൂടാതെ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഡി വൈ എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസ് , സി ഐ ടി യു നേതാവ് യു പി ജോസഫ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ആദ്യ പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ലഭിച്ച സ്വീകാര്യതയും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നുവെന്നതും രവീന്ദ്രനാഥ് ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. യുവാക്കള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട് എന്നതാണ് ജെയ്ക്കിന്റെ പേര് പരിഗണിക്കാൻ കാരണം. യുപി ജോസഫ് മുൻപ് സ്ഥാനാർത്ഥിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+