കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ വികെ പ്രശാന്ത് വരുമോ?; നടക്കുന്നത് 'ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവെന്ന്'

Google Oneindia Malayalam News

തിരുവനന്തപുരം: മഴക്കെടുതി ഏറ്റവും രൂക്ഷമായ വയനാട്, മലപ്പുറം ജില്ലകളിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മാത്രം എത്തിച്ചത് 60 ലോഡിലേറെ അവശ്യവസ്തുക്കളാണ്. ഇതോടെ വിഭവസമാഹരണത്തിന് നേതൃത്വം നല്‍കിയ കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്തിന് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇത്അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം വികെ പ്രശാന്താണ്. രാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേയറുടെ നേതൃത്വത്തെ പ്രശംസിക്കുന്ന രസകരമായ നിരവധി ട്രോളുകളും വിവിധി ട്രോള്‍ ഗ്രൂപ്പുകളില്‍ നിരന്തരം വരുന്നു. വികെ പ്രശാന്തിന് ഇപ്പോള്‍ ഭിച്ചുകൊണ്ടിരിക്കുന്ന ഈ പിന്തുണ അദ്ദേഹത്തെ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായം.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ 2016 ല്‍ കുമ്മനം രാജശേഖരനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി കെ മുരളീധരന്‍ വിജയിച്ചപ്പോള്‍ ടിഎന്‍ സീമ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎമ്മിന് കനത്ത ക്ഷീണമാവുകയും ചെയ്തു

സിപിഎം മൂന്നാസ്ഥാനത്ത്

സിപിഎം മൂന്നാസ്ഥാനത്ത്

ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 53545 വോട്ടും ബിജെപി 50709 വോട്ടും നേടിയപ്പോള്‍ എല്‍ഡിഎഫിന് 29414 വോട്ട് മാത്രമേ നേടാനായുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കിയാലെ മണ്ഡലത്തില്‍ സിപിഎമ്മിന് തിരിച്ചു വരാന്‍ സാധിക്കുകയുള്ളു.

വികെ പ്രശാന്ത് വന്നാല്‍

വികെ പ്രശാന്ത് വന്നാല്‍

കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഗുണം ചെയതേക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ച. ചില രാഷ്ട്രീയ നിരീക്ഷകരും ഇത്തരം അഭിപ്രായം മുന്നോട്ടുവെക്കുന്നുണ്ട്. നേരത്തെ തന്നെ സിപിഎമ്മിന്‍റെ സാധ്യതാ പട്ടികയില്‍ വികെ പ്രശാന്തും മുന്‍എംഎല്‍എയും സ്പീക്കറുമായിരുന്ന എം വിജയകുമാറിന്റെയും പേരുകളാണ് ചര്‍ച്ചയില്‍ ഇടപിടിച്ചിരുന്നത്.

വിജയസാധ്യത

വിജയസാധ്യത

നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വിജയസാധ്യത വികെ പ്രശാന്തിനാണെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്ന് തിരിച്ചു വരാന്‍ ഉപതിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇടതുമുന്നണിക്ക് അത്യാവശ്യമാണ്. ഒരോ മണ്ഡലത്തിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് മുന്നണി നീക്കം നടത്തുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പ്രശാന്തിനെ തന്നെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചേക്കും.

'ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ്'

'ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ്'

പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സാധ്യത കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്. വികെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള 'ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ്' ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ആരോപിക്കുന്നത്.

തിരക്കഥ

തിരക്കഥ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാകളക്ടര്‍ അവധിക്ക് അപേക്ഷയും നല്‍കി. നിര്‍ണ്ണായകമായ ദിവസങ്ങളായിരുന്നിട്ടുകൂടി കളക്ടറുടെ അവധി അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചതോടൊയാണ് കളക്ടറുടെ അസാനിധ്യത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് ആവശ്യവസ്തുക്കള്‍ സമാഹരിക്കുന്നതിനുള്ള നേത്യത്വം ഏറ്റെടുക്കുന്നത്. ഇത് വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ജയ്ഹിന്ദ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Will mayor prasanth contest in Vattiyurkavu election?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X