കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും മമ്മൂട്ടിയും ഇടം നേടുമോ:എക്കാലത്തെയും മികച്ച 10 നടന്മാരെ തിരഞ്ഞെടുക്കാന്‍ കടുത്ത മത്സരം

Google Oneindia Malayalam News

ചെന്നൈ: മമ്മൂട്ടിയോ മോഹന്‍ലാലോ, അതോ രജനീകാന്തോ കമല്‍ഹാസനോ, അല്ലെങ്കില്‍ ആമിര്‍ ഖാനോ ഷാരൂഖ് ഖാനോ എന്നിങ്ങനെ ഏറ്റവും മികച്ചത് ആര് എന്ന താരതമ്യം എല്ലാ ഭാഷയിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. പകരം വെക്കാനില്ലാത്ത അതുല്യ അഭിനയ പ്രതിഭകളാണ് ഇവര്‍ എല്ലാവരുമെങ്കിലും ഇത്തരം താരതമ്യങ്ങള്‍ അരാധകര്‍ക്ക് എപ്പോഴും ഹരമുള്ള കാര്യമാണ്. ഈ ഹരം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വ്യക്തമാകുന്നത് യാഹു നടത്തുന്ന ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച പത്ത് നടന്‍മാരെ കണ്ടെത്താന്‍ വേണ്ടിയാണ് പ്രമുഖ വെബ് സര്‍വ്വീസ് ആയ യാഹു ഓണ്‍ലൈന്‍ വൊട്ടെടുപ്പ് നത്തുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി തെരഞ്ഞെടുത്തിരിക്കുന്ന 30 നടന്‍മാരുടെ പട്ടികയില്‍ നിന്നുമാണ് എക്കാലത്തേയും ഏറ്റവും മികച്ച പത്ത് നടന്മാരെ കണ്ടെത്താന്‍ യാഹു സിനിമാ പ്രേമികളെ ക്ഷണിച്ചിരിക്കുന്നത്. 30 പേരുടെ പട്ടികയില്‍ മലയാളികളുടെ അഭിമാനമായ സൂപ്പര്‍ താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടംപിടിച്ചിട്ടുണ്ട്.

 തെന്നിന്ത്യന്‍ നടന്‍മാര്‍

തെന്നിന്ത്യന്‍ നടന്‍മാര്‍

മലയാളം ഉള്‍പ്പടേയുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നും ബംഗാളി, മറാത്തി സിനിമകളില്‍ നിന്നുമൊക്കെയുള്ള പ്രമുഖ അഭിനേതാക്കള്‍ ഉണ്ടെങ്കിലും മുപ്പത് അംഗ പട്ടികയില്‍ ബോളിവുഡിനാണ് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നായി എട്ട് നടന്‍മാരാണ് ആദ്യ മുപ്പതില്‍ ഇടം പിടിച്ചിരിക്കുന്നത്.

രജനീകാന്തും

രജനീകാന്തും

മലയാളത്തില്‍ നിന്നും മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ തഴില്‍ നിന്നും കമല്‍ഹാസന്‍, ശിവാജി ഗണേഷന്‍, എംജി രാമചന്ദ്രന്‍, രജനീകാന്ത് കന്നഡയില്‍ നിന്നും ഡോ. രാജ് കുമാര്‍, തെലുങ്കില്‍ നിന്നും എന്‍ടി രാമറാവു എന്നിവരാണ് പട്ടികയിലെ മറ്റ്തെന്നിന്ത്യന്‍ നടന്‍മാര്‍. ഉത്പാല്‍ ദത്ത്, സൗമിത്ര ചാറ്റര്‍ജി എന്നിവര്‍ ബംഗാളി സിനിമയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയപ്പോള്‍ നിലു ഫുലെയാണ് മറാത്തി സാന്നിധ്യം.

ബോളിവുഡില്‍ നിന്നും

ബോളിവുഡില്‍ നിന്നും

അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, ആമിര്‍ ഖാന്‍, നസീറുദ്ദീന്‍ ഷാ, രാജ് കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി, നാനാ പടേക്കര്‍, ബല്‍രാജ് സാഹ്നി, ഇര്‍ഫാന്‍ ഖാന്‍, സഞ്ജീവ് കുമാര്‍, ഓം പുരി, ഉത്തം കുമാര്‍, ഗുരു ദത്ത്, അശോക് കുമാര്‍, ഷാരൂഖ് ഖാന്‍, ദേവ് ആനന്ദ്, ഹൃത്വിക് റോഷന്‍, അനുപം ഖേര്‍ , പ്രാണ്‍ എന്നിങ്ങനെ വലിയൊരു താര നിരയാണ് ബോളിവുഡില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

മുന്നില്‍ എന്‍ടിആര്‍

മുന്നില്‍ എന്‍ടിആര്‍

ഇതിനോടകം രണ്ടരലക്ഷത്തിലം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടിരിക്കുന്നത് ( 273, 165). നിലവില്‍ തെലങ്ക് സിനിമയിലെ മുടി ചൂടാമന്നനായിരുന്ന എന്‍ ടി രാമറാവും ആണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പടേയുള്ളവരെ പിന്നിലാക്കി ഒന്നാമതുള്ളത്. 22 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 10 ശതമാനം വോട്ടുകളുമായി രാജ്കുമാറാണ് രണ്ടാം സ്ഥാനത്ത്.

മലയാളത്തിന്‍റെ സ്ഥാനം

മലയാളത്തിന്‍റെ സ്ഥാനം

അമിതാഭ് ബച്ചനും കമല്‍ഹാസനും 6 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ രജനീകാന്തിനും ഷാരൂഖ് ഖാനും 5 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇവര്‍ക്ക് തൊട്ടുപിറകിലായിട്ടാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും സ്ഥാനം. 4 ശതമാനം വോട്ടാണ് ഇരുവര്‍ക്കും ഇതുവരെ ലഭിച്ചത്. 3 ശതമാനം പേരുടെ പിന്തുണ ലഭിച്ച വലിയൊരു നിര തന്നെ പട്ടികയിലുണ്ട്. ഇതോടെ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

ദിലീപ് കുമാര്‍, ആമിര്‍ ഖാന്‍, നസറുദ്ധീന്‍ ഷാ, നാനാ പടേക്കര്‍, എന്നിവര്‍ക്കാണ് 3 ശതമാനം വോട്ട് ലഭിച്ചിരിക്കുന്നത്. അനുപം ഖേര്‍, ഹൃത്തിക് റോഷന്‍, ദേവ് ആനന്ദ്, ഒം പുരി, സഞ്ജീവ് കുമാര്‍, നവാസുദ്ധീന്‍ സിദ്ധിഖി, രാജ് കപൂര്‍, ശിവാജി ഗണേഷന്‍ എന്നിവര്‍ക്ക് രണ്ട് ശതമാനം പേരുടേയും എംജി രാമചന്ദ്രന്‍, പ്രാണ്‍, സൗമിത്ര ചാറ്റര്‍ജി എന്നിവര്‍ക്ക് ഒരു ശതമാനത്തിന്‍റെയും പിന്തുണയാണ് ഇതുവരെ നേടാന്‍ സാധിച്ചത്. സിനിമാ പ്രേമികള്‍ക്ക് ഇപ്പോഴും വോട്ടിങില്‍ പങ്കെടുക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്.

Recommended Video

cmsvideo
മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

English summary
Will Mohanlal and Mammootty get a place: competition to select 10 best actors of all time in Indian cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X