സെൻകുമാർ കുടുങ്ങും? നിയമനടപടി സ്വീകരിക്കുമെന്ന് തച്ചങ്കരി!!!
കൊല്ലം: മുൻ പോലീസ് മേധാവി ടിപി സെൻകുമാറിനെതിരെ നിയമ നടപടി സ്വീകരപിക്കുമെന്ന് എഡിജിപി ടോമിൻ ജെ തച്ചങ്കരി. പുസ്തകം എഴുതി പ്രശസ്തരാവാനാണ് ചിലരുടെ ശ്രമം. കരിങ്കുരങ്ങ് രസായനക്കാരുടെ പ്രദര്‍ശനം പോലെയാണ് പുസ്തക പ്രകാശനമെന്നും തച്ചങ്കരി പരിഹസിച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രശസ്തരാകാനാണ് ചിലരുടെ ശ്രമം. കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഇവരെ ആരും ശ്രദ്ധിക്കില്ലെന്നും തച്ചങ്കരി പറഞ്ഞു.
ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെ കളളനാണ് തച്ചങ്കരിയെന്നും, അദ്ദേഹത്തിനെതിരായ അന്വേഷണത്തിന്റെ ഫയലുകള്‍ പോലീസ് ആസ്ഥാനത്ത് നിന്നും തച്ചങ്കരി കടത്തിയെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു ഇതിന് മറുപടിയായാണ് തച്ചങ്കരി സെൻകുമാറിനെതിരെ ആഞ്ഞടിച്ചത്.

ഡിജിപി ജേക്കബ് തോമസിനേയും തച്ചങ്കരി ഒഴിവാക്കിയില്ല. വിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി പറഞ്ഞശേഷമാണ് നിയമനടപടിയുടെ കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലിലുള്ള നാദിര്‍ഷയെ പോലീസ് ചോദ്യംചെയ്യുംമുന്‍പ് കണ്ടിരുന്നോ എന്ന ചോദ്യത്തിൽ നിന്ന് തച്ചങ്കരി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി പദത്തില്‍ നിന്ന് വിരമിച്ച ദിവസവും അതിനുശേഷവും ടിപി സെന്‍കുമാര്‍ ടോമിന്‍ തച്ചങ്കരിയെ പേരെടുത്താണ് വിമർശിച്ചത്.












Click it and Unblock the Notifications