Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ സുധീരന്‍ മുങ്ങുമോ?

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധി വന്നപ്പോഴും കോണ്‍ഗ്രസില്‍ ചര്‍ച്ച സുധീരന്‍-ഷാനിമോള്‍ വിവാദമാണ്. കഷ്ടപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദം മുല്ലപ്പെരിയാറില്‍ മുങ്ങിപ്പോകുമോ എന്നാണ് ഒരു വിഭാഗത്തിന്റെ ഭയം.

കെസി വേണുഗോപലിനെതിരെ സരിതയുടെ പേരില്‍ ഷാനിമോള്‍ ഉസ്മാന്‍ ഉയര്‍ത്തിയ ആരോപണമാണ് പ്രശ്‌നങ്ങള്‍ ഇതുവരെ എത്തിച്ചത്. സോളാറില്‍ പഴി കേട്ട മുഖ്യനും പണി കൊടുത്ത ചെന്നിത്തലയും ഇപ്പോള്‍ ഒരുമിച്ച് ഷാനിമോള്‍ ഉസ്മാന് പിറകിലുണ്ടെന്നാണ് വാര്‍ത്തകള്‍.

Sudheeran

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് കേരളത്തിന്റെ അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ കേരളം സമീപിച്ച നിലപാടുകള്‍ തന്നെയാണ് ഇപ്പോള്‍ തിരിച്ചചടിയായതെന്നും ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ ഉയരുന്ന ഈ ആരോപണം മറയാക്കി രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സുധീരനും കൂട്ടരും. എന്തായാലും രണ്ട് ദിവസത്തേക്ക് പ്രധാന ചര്‍ച്ചകള്‍ മുല്ലപ്പെരിയാര്‍ ചുറ്റിപ്പറ്റി തന്നെ ആകുമെന്ന് ഉറപ്പാണ്.

ഇതിനെ എങ്ങനെ മറികടക്കും എന്നാണ് എതിര്‍ വിഭാഗത്തിന്റെ ചിന്ത. കെപിസിസിയെ നയിക്കാന്‍ സുധീരന് പ്രാപ്തി പോര എന്ന് ഹൈക്കമാന്റിന് മുന്നില്‍ വരുത്തിത്തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. വിവാദത്തിന്റെ ചൂടാറിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഇവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം.

ഗ്രൂപ്പ് പോര് മറന്ന് ഉമ്മന്‍ ചാണ്ടി- ചെന്നിത്തല വിഭാഗങ്ങള്‍ ഒരുമിച്ച്‌നില്‍ക്കുമ്പോള്‍ സുധീരനും പടപ്പുറപ്പാടിലാണ്. തനിക്കെതിരെ ഇനിയും മുന്നോട്ട് വന്നാല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണത്രെ സുധീരന്റെ തീരുമാനം.

കെസി വേണുഗോപാലിന്റെ സരിത ബന്ധം അന്വേഷിക്കണം എന്നാണ് ഷാനിമോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രംഗം വഷളായാല്‍ സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം അന്വേഷണ വിധേയമാക്കുമെന്നാണത്രെ സുധീരന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+