മോദി വരുമോ ജിഷയുടെ അമ്മയെ കാണാന്‍?
ദില്ലി: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ എത്താന്‍ സാധ്യത. വെള്ളിയാഴ്ച മോദി തിരഞ്ഞടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്നുണ്ട്. പാലക്കാട്ടാണ് മോദിയുടെ ആദ്യ പരിപാടി.
തൃപ്പൂണിത്തുറയിലെ പര്യടനത്തിന്റെ ഭാഗമായി മോദി എറണാകുളത്തെത്തുമ്പോള്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനാണ് സാധ്യത. കേന്ദ്രസാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി വ്യാഴാഴ്ച കേരളത്തിലെത്തും. കേന്ദ്ര സര്‍ക്കാര്‍ ജിഷയുടെ കുടുംബത്തിന് ഉടന്‍ തന്നെ സഹായം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളം ഒന്നടങ്കം ഞെട്ടിയ കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രികൂടി സംഭവ സ്ഥലം സന്ദര്‍ശിക്കുന്നത് സംസ്ഥാന സര്‍ക്കാറിന് തലവേദനയാകും. പ്രതികളെ പിടിക്കാന്‍ നെട്ടോട്ടമോടുകയാണ് പോലീസ്. അതേസമയം മോദിക്കു പിന്നാലെ അരവിന്ദ് കെജ്രിവാളുെ പെരുമ്പാവൂരില്‍ എത്തുമെന്നാണ് സൂചന.
ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍ എത്തുമെന്ന വിവരം തന്നെയാണ് നല്‍കുന്നത്. ബിജെപിയും സിപിഎമ്മും ഇപ്പോള്‍ ജിഷയുടെ കൊലപാതകമാണ് പ്രചരണായുധമായി ഏറ്റെടുത്തിരിക്കുകയാണ്. ഘാതകരെ പിടികൂടാനാകാത്ത ആഭ്യന്തര വകുപ്പിനെയാണ് എല്ലാവരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.












Click it and Unblock the Notifications