Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം പിടിക്കാന്‍ മോദി ഇറങ്ങും?: വമ്പന്‍ പദ്ധതിയുമായി ബിജെപി, സാധ്യതയില്‍ മറ്റ് പ്രമുഖരും

തിരുവനന്തപുരത്ത് നിന്നും ഒരു വി വി ഐപി മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വവുമായി മികച്ച ബന്ധം പങ്കിടുന്ന ബി ജെ പി നേതാവും വ്യക്തമാക്കുന്നു.

bjp

2024 ല്‍ രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. അഞ്ചോളം സീറ്റുകള്‍ നേടുമെന്നാണ് നേതാക്കളുടെ അവകാശവാദം. ഇതിനായി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ പ്രവർത്തനവും ബി ജെ പി നടത്തുന്നു. അഞ്ച് സീറ്റുകള്‍ എന്നത് ബി ജെ പിയുടെ അതിമോഹമായിട്ടാണ് എല്‍ ഡി എഫ്, യു ഡി എഫ് കക്ഷികള്‍ കാണുന്നതെങ്കിലും തിരുവനന്തപരും സീറ്റില്‍ ബി ജെ പിയെ വിലക്കുറച്ച് കാണാന്‍ അവർ തയ്യാറല്ല.

കേരളത്തില്‍ ഏതെങ്കിലും ഒരു സീറ്റില്‍ ബി ജെ പിക്ക് വിജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് തിരുവനന്തപുരമാണ്. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരാണ് ബി ജെ പി.

ബിജെപിയും കേരളത്തിലെ വളർച്ചയും

ബിജെപിയും കേരളത്തിലെ വളർച്ചയും

ബി ജെ പി കേരളത്തില്‍ അത്ഭുതപൂർവ്വമായ വളർച്ച കൈവരിച്ച മണ്ഡലമാണ് തിരുവനന്തപുരം. 2009 ലെ തിരഞ്ഞെടുപ്പില്‍ ബി എസ് പിക്കും പിന്നിലായി 84094 വോട്ടുകളുമായി നാലാം സ്ഥാനമായിരുന്നു മണ്ഡലത്തില്‍ ബി ജെ പിയുടെ സ്ഥാനം. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ ഓ രാജഗോപാലിലൂടെ ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് കയറി. അന്ന് 282336 വോട്ട് നേടിയ രാജഗോപാല്‍ ശശിതരൂരിനോട് പരാജയപ്പെട്ടത് കേവലം 15470 വോട്ടിന് മാത്രമായിരുന്നു.

മിസോറാം ഗവർണ്ണറായിരുന്ന കുമ്മനം രാജശേഖരന്‍

2019 ല്‍ തിരുവനന്തപുരം പിടിക്കുകയെന്ന് ഉറപ്പിച്ചായിരുന്നു മിസോറാം ഗവർണ്ണറായിരുന്ന കുമ്മനം രാജശേഖരനെ രാജിവെപ്പിച്ച് തിരികെ കൊണ്ടുവന്ന് മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയത്. എന്നാല്‍ കേരളത്തിലാകെ ആഞ്ഞടിച്ച യു ഡി എഫ് തരംഗത്തില്‍ ഒരു ലക്ഷത്തിന് അടുത്ത ഭൂരിപക്ഷതതില്‍ ശശി തരൂർ മൂന്നാമതും വിജയിച്ച് കയറി. അപ്പോഴും 316142 വോട്ട് നേടി ബി ജെ പിയായിരുന്നു രണ്ടാം സ്ഥാനത്ത്.

വിവിഐപി സ്ഥാനാർത്ഥിയെ രംഗത്തിറക്കും

വിവിഐപി സ്ഥാനാർത്ഥിയെ രംഗത്തിറക്കും

ഇത്തവണം സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ക്ക് പകരം വിവിഐപി സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നുവെന്ന അഭ്യൂഹം സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേരുകൾ പ്രചരിക്കുന്നുണ്ട്.

Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലും

മോദി ഇത്തവണ വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കുമെന്ന പ്രചരണം നേരത്ത ശക്തമാണ്. തമിഴ്നാട്, കേരളം, കർണാട തുടങ്ങിയ ഏതെങ്കിലും സംസ്ഥാനത്തെ സീറ്റുകളാണ് സാധ്യതാപ്പട്ടികയിലുള്ളത്. കേരളത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നതെങ്കില്‍ അത് തിരുവനന്തപരമാവും എന്നതില്‍ വലിയ സംശയമില്ല. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളില്‍ യാതൊരു പ്രതികരണവും നടത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ

നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ

നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവർക്ക് മാത്രമേ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഈ ഘട്ടത്തിൽ അറിയാനാകൂവെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചതിന് തൊട്ടുപിന്നാലെ, ബി ജെ പി വിജയിക്കുന്നത് തുടരുമെന്നും അടുത്തത് കേരളമാകുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് നിന്നും ഒരു വി വി ഐപി മ

തിരുവനന്തപുരത്ത് നിന്നും ഒരു വി വി ഐപി മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വവുമായി മികച്ച ബന്ധം പങ്കിടുന്ന ബി ജെ പിയുടെ ഉന്നത നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നത്. "തിരഞ്ഞെടുപ്പിന് ഒരു വർഷമുണ്ട്. മോദിയും ഷായും കേരളത്തിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്തും സംഭവിക്കാം. മോദി തിരുവനന്തപുരത്ത് മത്സരിക്കുന്നതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് മാത്രമേ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കൂ," ഉന്നത നേതാവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+