ഇനി ഗ്രൂപ്പ്കളിച്ചാല്‍ കളികാര്യമാകുമെന്ന് സുധീരന്
തൃശൂര്‍: കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. ഇനി ആരെങ്കിലും ഗ്രൂപ്പ് കളിക്ക് മുതിര്‍ന്നാല്‍ സ്നേഹവും സൗഹൃദവും നോക്കാതെ നടപടിയെടുക്കുമെന്നും സുധീരന്റെ മുന്നറിയിപ്പ്.
തൃശൂര്‍ ഡിസിസി നല്കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് സുധീരന് ഇങ്ങനെ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ വിഭാഗത്തിനും ചെന്നിത്തല നയിക്കുന്ന ഐ വിഭാഗത്തിനും ശക്തമായ മുന്നറിയിപ്പാണ് സുധീരന് നല്‍കിയത്.

ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്നും സുധീരന് പറഞ്ഞു. നേരത്തെ സിറ്റിങ് എംപിമാര്‍ ആരുടേയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് സുധീരന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പാര്‍ട്ടിയില്‍ ഗ്രൂപ്പിന് ഇനി സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ സുധീരന് ഈ വിഷയത്തില്‍ പ്രതകരിച്ച കെ സുധാകരനും ചുട്ട മറുപടി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് നോക്കിയായിരിക്കില്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതില്‍ കടുത്ത വിയോജിപ്പാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ഉള്ളത്. സുധീരന് സ്ഥാനമേറ്റതിന് ശേഷം കെപിസിസിയുടെ പല പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
ഗ്രൂപ്പ് വികാരം മാറ്റിവച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കാനാകുമെന്നാണ് സുധീരന്റെ പ്രതീക്ഷ. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം തങ്ങളുടെ സ്വാധീനം ഇല്ലാതാക്കുമെന്ന ഭയത്തിലാണ് മറു വിഭാഗം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications