കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഗ്രൂപ്പ്കളിച്ചാല്‍ കളികാര്യമാകുമെന്ന് സുധീരന്‍

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇനി ആരെങ്കിലും ഗ്രൂപ്പ് കളിക്ക് മുതിര്‍ന്നാല്‍ സ്‌നേഹവും സൗഹൃദവും നോക്കാതെ നടപടിയെടുക്കുമെന്നും സുധീരന്റെ മുന്നറിയിപ്പ്.

തൃശൂര്‍ ഡിസിസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് സുധീരന്‍ ഇങ്ങനെ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ വിഭാഗത്തിനും ചെന്നിത്തല നയിക്കുന്ന ഐ വിഭാഗത്തിനും ശക്തമായ മുന്നറിയിപ്പാണ് സുധീരന്‍ നല്‍കിയത്.

VM Sudheeran

ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു. നേരത്തെ സിറ്റിങ് എംപിമാര്‍ ആരുടേയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് സുധീരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാര്‍ട്ടിയില്‍ ഗ്രൂപ്പിന് ഇനി സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ സുധീരന്‍ ഈ വിഷയത്തില്‍ പ്രതകരിച്ച കെ സുധാകരനും ചുട്ട മറുപടി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് നോക്കിയായിരിക്കില്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതില്‍ കടുത്ത വിയോജിപ്പാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ഉള്ളത്. സുധീരന്‍ സ്ഥാനമേറ്റതിന് ശേഷം കെപിസിസിയുടെ പല പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഗ്രൂപ്പ് വികാരം മാറ്റിവച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കാനാകുമെന്നാണ് സുധീരന്റെ പ്രതീക്ഷ. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം തങ്ങളുടെ സ്വാധീനം ഇല്ലാതാക്കുമെന്ന ഭയത്തിലാണ് മറു വിഭാഗം

English summary
Will not allow groupism in party: Sudheeran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X